HOME
DETAILS

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

  
Web Desk
March 19, 2025 | 12:22 AM

India Qatar Saudi Pakistan are biggest arms importers globally study finds

റിയാദ്/ദോഹ: കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ബാധവൈരികൾ ആയ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം ഗൾഫ് രാഷ്ട്രങ്ങളായ സഊദി അറേബ്യയും ഖത്തറും ഉൾപ്പെടുമെന്നു റിപ്പോർട്ട്. 2020 നും 2024 നും ഇടയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിൽ ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുമെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ പ്രധാന ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഉക്രെയ്ൻ. ആഗോള ഇറക്കുമതിയുടെ 8.8 ശതമാനവും വാങ്ങിയത് ഉക്രൈൻ ആണ്. 2015 മുതൽ 2019 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഉക്രൈനിൻ്റെ ആയുധ ഇറക്കുമതി ഏകദേശം 100 മടങ്ങ് വർദ്ധിച്ചു.

എന്നാൽ 2020 മുതലുള്ള കണക്ക് നോക്കുമ്പോൾ യുഎസ് ആയുധ കയറ്റുമതിയിൽ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ മുന്നിലെത്തി എന്നത് ഞെട്ടിക്കുന്നത് ആണ്. യുഎസ് ആയുധ കൈമാറ്റത്തിന്റെ 12 ശതമാനവും ഇക്കലയവിൽ സൗദി അറേബ്യയ്ക്കാണ് ലഭിച്ചത്. ഇത് 2020–24 ൽ സൗദിയെ യുഎസ് ആയുധ കയറ്റുമതിയുടെ ഏറ്റവും വലിയ സ്വീകർത്താവാക്കുന്നു. മൊത്തം യുഎസ് ആയുധ കയറ്റുമതിയുടെ 7.7 ശതമാനവും സൗദിക്കാണ്. ഒരു കാലത്ത് ഇറാഖ് അധിനിവേശത്തിൽ തകർന്ന കുവൈത്ത് 4.4 ശതമാനവും സ്വന്തമാക്കി. യുഎസിന്റെ മികച്ച 10 സ്വീകർത്താക്കളിൽ ഒന്നും കുവൈത്ത് ആണ്. 

2020–24 കാലയളവിൽ യുഎസ് ആയുധ കയറ്റുമതിയിൽ 3.0 ശതമാനം വിഹിതവുമായി ഇസ്രായേൽ പതിനൊന്നാം സ്ഥാനത്താണ്. ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോയിലും അൽജീരിയയിലും ആയുധ ഇറക്കുമതിയിൽ കുറവുണ്ടായതായും റിപോർട്ട് വ്യക്തമാക്കുന്നു. 

2020–24 കാലയളവിൽ ഏറ്റവും വലിയ അഞ്ച് ആയുധ കയറ്റുമതിക്കാർ അമേരിക്ക, ഫ്രാൻസ്, റഷ്യ, ചൈന, ജർമ്മനി എന്നിവരാണെന്നും റിപ്പോർട്ടിലുണ്ട്.

 

ജർമ്മൻ ആയുധ കയറ്റുമതിയുടെ പകുതിയോളം  ഉക്രെയ്ൻ (19 ശതമാനം), ഈജിപ്ത് (19 ശതമാനം), ഇസ്രായേൽ (11 ശതമാനം) എന്നിവിടങ്ങളിലേക്ക് ആണ്. പശ്ചിമേഷ്യയിലേക്ക് ഉള്ള ആയുധ ഇറക്കുമതിയുടെ പകുതിയിലധികവും യുഎസ്എയിൽ നിന്നാണ് - 52 ശതമാനം. ഈ മേഖലയിലേക്കുള്ള അടുത്ത വലിയ വിതരണക്കാർ ഇറ്റലി ആണ്, പ്രാദേശിക ആയുധ ഇറക്കുമതിയുടെ 13 ശതമാനം. ഫ്രാൻസ് - 9.8 ശതമാനം - ജർമ്മനി 7.6 ശതമാനം എന്നിവയാണ് പശ്ചിമേഷ്യയെ ആയുധമണിയിക്കുന്ന മറ്റൊരു രാജ്യം.

 

പൊതുവെ സമാധനവും സ്ഥിരതയുമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വൻതോതിൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നുവെന്ന കണക്ക് ഞെട്ടിക്കുന്നത് ആണ്. ഇന്ത്യ, പാകിസ്ഥാൻ എന്നിവയെപോലെ അയൽ രാജ്യങ്ങളുമായി ഇവക്ക് അതിർത്തി തർക്കങ്ങളും ഇല്ല. പശ്ചിമേഷ്യയിൽ വൻ നാശം വിതയ്ക്കുന്ന ഇസ്റാഈലുമായി ഭാവിയിൽ കൊമ്പ് കോർക്കേണ്ട സാഹചര്യം ഉണ്ടാകുക ആണെങ്കിൽ ആത്മവിശ്വാസം ഉണ്ടാകാൻ വേണ്ടിയാണ് പ്രതിരോധശേഷി ആർജ്ജിക്കുന്നത് എന്നാണ് റിപ്പോർട്ട്.

India, Qatar, Saudi, Pakistan are biggest arms importers globally, study finds



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  a day ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  a day ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  a day ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  a day ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  a day ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  a day ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  a day ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  a day ago