പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട്ര മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ
പ്രവാസികളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ (റെമിറ്റൻസ്) കേരളം വീണ്ടും രണ്ടാമത്. മഹാരാഷ്ട്രയാണ് ഒന്നാമത്. 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്ക് എത്തിയ പ്രവാസിപ്പണം മഹാരാഷ്രട്രയെക്കാൾ 0.8 ശതമാനം മാത്രമാണ് കുറവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെതാണ് (RBI) ഏറ്റവും പുതിയ കണക്കുകൾ. ഗൾഫ് രാജ്യങ്ങളെ പിന്തള്ളി അമേരിക്കയാണ് പണമൊഴുക്കിൽ മുന്നിൽ നിൽക്കുന്നത്.
ഗൾഫിനെ മറികടന്ന് അമേരിക്ക
നേരത്തെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളായിരുന്നു കേരളത്തിലേക്കുള്ള റെമിറ്റൻസിന്റെ പ്രധാന ഉറവിടം. എന്നാൽ, 2024-ൽ അമേരിക്കയിൽ നിന്നുള്ള പണമൊഴുക്ക് 25 ശതമാനത്തിലധികം വർധിച്ച് ഗൾഫിനെ പിന്തള്ളി. ഇന്ത്യയിലേക്ക് മൊത്തം എത്തിയ റെമിറ്റൻസിൽ ഏറ്റവും വലിയ പങ്ക് അമേരിക്കയിൽ നിന്നാണ്. യുഎഇയിൽ നിന്നുള്ള റെമിറ്റൻസ് 17% കുറഞ്ഞെങ്കിലും, അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ കുറവ് നികത്തി. ഉയർന്ന വരുമാനവും ജോലി സ്ഥിരതയും അമേരിക്കയെ പ്രവാസികൾക്ക് ആകർഷകമാക്കിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയുമായി ഇഞ്ചോടിഞ്ച് പോര്
2020-21-ൽ മഹാരാഷ്ട്ര കേരളത്തെ മറികടന്ന് റെമിറ്റൻസിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ, 2024-ൽ കേരളം തിരിച്ചുവന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. മഹാരാഷ്ട്രയിലേക്ക് എത്തിയത് 1.10 ലക്ഷം കോടി രൂപയോളമാണ്. കേരളത്തിന്റെ 2.8% ജനസംഖ്യയും 1.2% ഭൂവിസ്തൃതിയും മാത്രമുള്ളപ്പോൾ, ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ 4% സംഭാവന നൽകുന്നത് 'കേരള മോഡൽ' എന്നറിയപ്പെടുന്ന സാമ്പത്തിക പ്രതിഭാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."