HOME
DETAILS

ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്

  
Farzana
March 21 2025 | 07:03 AM

Minister MB Rajesh Blames Asha Workers Stubbornness for Prolonged Strike in Kerala

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്. 'സര്‍ക്കാറിന് ആശാ വര്‍ക്കര്‍മാരോട് അനുഭാവപൂര്‍വ്വമായ നിലപാടാണുള്ളത്. സമരക്കാരുടെ ശാഠ്യമാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം. അവര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ല'മന്ത്രി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. 


ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 2023 ഡിസംബറില്‍ 7000 രൂപയായി വര്‍ധിപ്പിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന പതിനായിരം രൂപയില്‍ 8,200 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാക്കി തുകയില്‍ കേന്ദ്രം കുടിശ്ശിക വരുത്തുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശാ സമരം നിയമസഭയില്‍ സബ് മിഷനായി ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും ആശമാര്‍ക്ക് കേരളത്തിലുള്ള അത്രയും ജോലിഭാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അവര്‍ക്കൊപ്പമാണ് തങ്ങളെന്നും എല്ലാ ജില്ലകളിലും ഐ.എന്‍.ടി.യു.സി സമരത്തിന് ഒപ്പം ഉണ്ടെന്നും വ്യക്തമാക്കി. ഇതിനായിരുന്നു മന്ത്രിയുടെ മറുപടി. 

മന്ത്രിയുടെ മറുപടിയില്‍ പേരതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സമരത്തെ പരിഹസിക്കാനും പുച്ഛിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനുമാണ് മന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഭാഷ മാറ്റിയെങ്കിലും സമരത്തെ തള്ളിപ്പറയുകയാണ് മന്ത്രി ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

 

Kerala Minister MB Rajesh attributes the prolonged Asha workers' strike to the workers' stubbornness, despite the government's supportive stance. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  10 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  31 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  35 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago