HOME
DETAILS

വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഇനി ദൂരദര്‍ശന്‍ അവതാരകന്‍; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്

  
Web Desk
March 21 2025 | 08:03 AM

Controversial Journalist Sudhir Chaudhary to Host Daily Show on DD News with 15 Crore Annual Package

ഡല്‍ഹി: വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ നിരവധി വിവാദങ്ങളില്‍ ഇടംപിടിച്ച മാധ്യമപ്രവര്‍ത്തകന്‍  സുധീര്‍ ചൗധരി ഡി.ഡി ന്യൂസിന്റെ അവതാരകനാവുന്നു. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തകിന്റെ പ്രൈം ടൈം അവതാരകനായിരുന്ന സുധീര്‍ ചൗധരി പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള ദേശീയ ചാനല്‍ ഡിഡി ന്യൂസില്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിദിന ഷോയുടെ അവതാരകനായാണ് മാറ്റം.  പ്രസാര്‍ ഭാരതി ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടതായാണ് സൂചന. 15 കോടി രൂപയാണ് ചൗധരിയുടെ വാര്‍ഷിക പാക്കേജെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരുവര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ പത്തു ശതമാനം കൂടുന്ന നിരക്കില്‍ കരാര്‍ പുതുക്കുമെന്നും ധാരണയുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കടുത്ത മത്സരം നിലനില്‍ക്കുന്ന വാര്‍ത്താചാനല്‍ രംഗത്ത് ഡിഡി ന്യൂസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസാര്‍ ഭാരതിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ആഴ്ചയില്‍ അഞ്ചുദിവസം എന്ന കണക്കില്‍ ഒരുവര്‍ഷം 260 ദിവസം ഷോ തയ്യാറാക്കി അവതരിപ്പിക്കാനാണ് കരാര്‍. സുധീര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള എസ്പ്രീത് പ്രൊഡക്ഷന്‍സ് (M/s ESSPRIT Productions Pvt Ltd) എന്ന സ്ഥാപനവുമായാണ് ദൂരദര്‍ശന്‍ കരാറില്‍ ഏര്‍പെടുന്നത്. ചൗധരിയുടെ ഷോയ്ക്ക് പുറമേ, ദൂരദര്‍ശനില്‍ വേറേയും പുതിയ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രസാര്‍ ഭാരതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ദിവസവും ഒരു മണിക്കൂര്‍ നീളുന്നതായിരിക്കും ചൗധരി അവതരിപ്പിക്കുന്ന പരിപാടി. ഡിഡി ന്യൂസില്‍ പ്രൈം ടൈം പ്രോഗ്രാം ആയിരിക്കും ഇതെന്നാണ് സൂചന.  ഷോ അടുത്ത മേയ് മുതല്‍ സംപ്രേഷണം ചെയ്യും.

നേരത്തെ സീ മീഡിയ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായിരുന്ന സുധീര്‍ ചൗധരി 2022 ജൂണില്‍ സീ വിട്ട ശേഷമാണ് ആജ്തക്കിലെത്തുന്നത്. അവിടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി. നിലവില്‍ ആജ് തക്കില്‍ രാത്രി 9നും 10നും ഇടയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ബ്ലാക്ക് & വൈറ്റ്' ഷോയുടെ അവതാരകനാണ് സുധീര്‍ ചൗധരി. നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ചൗധരിയുടെ ഷോ. 

2023 സെപ്തംബറില്‍ ഒരു ഷോയിലൂടെ 'സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ ബംഗളൂരു പൊലിസ് ചൗധരിക്കെതിരെ കേസെടുത്തിരുന്നു. ആജ്തക്കില്‍ നടത്തിയ പരാമര്‍ശത്തിനായിരുന്നു കേസ്. ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗക്കാരായ തൊഴില്‍ രഹിതര്‍ക്ക് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങാന്‍ മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ ഹിന്ദുക്കളെ ഉള്‍പ്പെടുത്തിയില്ലെന്ന ആജ്തക് വാര്‍ത്തയാണ് കേസിനാധാരം.പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ നല്‍കിയ പത്ര പരസ്യം പ്രദര്‍ശിപ്പിച്ചായിരുന്നു സുധീര്‍ ചൗധരിയുടെ ആരോപണം.

'നിങ്ങള്‍ പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കില്‍ സബ്‌സിഡി കിട്ടില്ല. മുസ്‌ലിം, സിഖ്, ബുദ്ധ മതക്കാര്‍ക്കാണ് വാഹനം വാങ്ങാന്‍ സബ്‌സിഡി ലഭിക്കുക' എന്ന തീര്‍ത്തും വര്‍ഗീയത നിറഞ്ഞ പരാമര്‍ശമാണ് അന്ന് ചൗധരി തന്റെ വാര്‍ത്താവതരണത്തില്‍ നടത്തിയത്. മറ്റൊരു പരാമര്‍ശത്തിന് കഴിഞ്ഞ വര്‍ഡഷം ചൗധരിക്കെതിരെ കേസെടുത്തിരുന്നു. ആദിവാസി സമൂഹത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനായിരുന്നു അത്. എസ്സി/എസ്ടി ആക്ട് പ്രകാരമായിരുന്നു കേസ്. പിന്നീട് കേസില്‍ ഇളവ് അനുവദിക്കുകയായിരുന്നു. 

സീ ന്യൂസിലായിരിക്കെ മുസ്‌ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്‌തെന്ന പരാതിയില്‍ കേരളത്തിലും ചൗധരിക്കെതിരെ കേസുണ്ടായിരുന്നു. എ.ഐ.വൈ.എഫ് നേതാവായ ഗവാസ് നല്‍കിയ പരാതിയില്‍ കോഴിക്കോട് കസബ പൊലിസ് ആണ് കേസെടുത്തത്. 
മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡി.എന്‍.എ എന്ന പരിപാടി മതസ്പര്‍ദ വളര്‍ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നുമായിരുന്നു ഗവസിന്റെ പരാതി. ഐ.പി.സി 195 എ വകുപ്പ് പ്രകാരമാണ് അന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ സുധീര്‍ ചൗധരിയെ കൊണ്ടുവരാനുള്ള പ്രസാര്‍ ഭാരതിയുടെ നീക്കം ഡി.ഡി ന്യൂസിനെ സ്വകാര്യ ചാനലാക്കി മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും സംസാരമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡി.ഡി.ന്യൂസിന്റെ ലവോഗോ നിറം മാറ്റി കാവിയാക്കിയിരുന്നു. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തിന്റെ നിറവും കാവിയാക്കിയിരുന്നു.

 

Sudhir Chaudhary, a journalist known for his controversial remarks, has been appointed as the new anchor for DD News, a national channel under Prasar Bharati. He will host a daily show on DD News as part of a contract worth ₹15 crore annually.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  6 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  6 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  6 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  6 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  6 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  6 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago