HOME
DETAILS
MAL
അല്‍ബിര്‍ സ്‌കൂള്‍സ് ദശവാര്‍ഷിക സുവനീര്‍ പ്രകാശനം
February 06, 2026 | 4:04 AM
കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ സ്‌കൂളിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ചെയ്തു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന ഉദ്ഘാടന വേദിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യു.എ.ഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുറഹിമാന്‍ തങ്ങള്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.
വിദ്യാഭ്യാസ സാംസ്‌കാരിക നവോഥാന വിഷയങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന സുവനീര്‍, അല്‍ബിര്‍ സ്‌കൂള്‍ 10 വര്‍ഷമായി കൈവരിച്ച നേട്ടങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ അക്കാദമിക് മുന്നേറ്റവും രേഖപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ ദര്‍ശനം, അധ്യാപക രക്ഷാകര്‍തൃ പങ്കാളിത്തം, വിവിധ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ എന്നിവയും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."