HOME
DETAILS

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

  
Web Desk
March 21, 2025 | 5:14 PM

Senior Engineer Deep Raj Chandra a Pakistani spy at Bhel and key defense sector figure arrested after three years of espionage activities

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലും (ഭെല്‍) പാകിസ്താന്റെ ചാരന്‍. പണത്തിന് വേണ്ടി ഔദ്യോഗിക രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് ഭെല്‍ സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്രയെ അറസ്റ്റ്‌ചെയ്തു. കേന്ദ്ര, സംസ്ഥാന, സൈനിക ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ വലയിലായത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നവരത്‌ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ ആശയവിനിമയ സംവിധാനങ്ങള്‍, റഡാര്‍ സാങ്കേതികവിദ്യകള്‍, ഉല്‍പ്പാദന സംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇയാള്‍ പങ്കുവച്ചതായും കണ്ടെത്തി. വിവരങ്ങള്‍ കൈമാറാനായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള്‍ ആണ് ഇയാള്‍ ഉപയോഗിച്ചത്. നേരിട്ടുള്ള ആശയവിനിമയത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സമര്‍ത്ഥമായി ഇമെയില്‍ ഡ്രാഫ്റ്റുകള്‍ സൃഷ്ടിക്കുകയും ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കിടുകയും ചെയ്തതായും കണ്ടെത്തി. 

പാക് ചാരസംഘത്തിന് വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യുപകാരമായി ഇയാളുടെ ക്രിപ്‌റ്റോകറന്‍സി അക്കൗണ്ടില്‍ വന്‍തോതില്‍ പണവും എത്തി. ഇതിനായി ഒന്നിലധികം വ്യാജ അക്കൗണ്ടുകളും ഇയാള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ചന്ദ്രയുടെ ഇടപെടലുകളില്‍ സംശയമുണ്ടായതോടെ ഏതാനും ആഴ്ചകളായി ഇയാള്‍ സൈനിക ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ്‌ചെയ്ത ഇയാളെ പൊലിസ് ചോദ്യംചെയ്തുവരികയാണ്. ചന്ദ്രയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ചന്ദ്ര ബെംഗളൂരുവിലെ മതിക്കെരെയിലാണ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ ചാരവൃത്തിയാണ് നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 

കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ആശയവിനിമയ ഉപകരണങ്ങള്‍, റഡാര്‍ സാങ്കേതികവിദ്യകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, ഏവിയോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന സുപ്രധാനവും അതീവ തന്തപ്രധാനവുമായ സ്ഥാപനമാണ് ഭെല്‍. ബഹിരാകാശ ഇലക്ട്രോണിക്‌സ്, ഉപഗ്രഹ സംയോജനം, ആഭ്യന്തര സുരക്ഷാ പരിഹാരങ്ങള്‍ എന്നിവയിലും ഭെല്‍ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ ഭെല്ലിലെ വിവരങ്ങള്‍ ചോര്‍ന്നത് ദേശീയ സുരക്ഷയെ വലിയതോതില്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളുടെ കൈകളില്‍ അത്തരം വിവരങ്ങള്‍ എത്തുന്നത് സായുധ സേനയുടെ പ്രവര്‍ത്തന മികവിനെ അപകടത്തിലാക്കുകയും പരിമിതികള്‍ പുറത്താകുകയുംചെയ്യും. സീനിയര്‍ എന്‍ജിനീയറായ ദീപ് രാജ് ചന്ദ്ര ചോര്‍ത്തിയ രഹസ്യവിവരങ്ങളുടെ വ്യാപ്തിയും ദേശീയ സുരക്ഷയെ ഇത് എത്രത്തോളം ബാധിച്ചേക്കാം എന്നതും സൈന്യം വിലയിരുത്തിവരികയാണ്.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നതായി ഈയടുത്ത് കൂടിവരികയാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കാണ്‍പൂരിലെ ട്രൂപ്പ് കംഫര്‍ട്ട്‌സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറി ജൂനിയര്‍ മാനേജര്‍ തസ്തികയിലുള്ള വികാസ് കുമാര്‍ (38) എന്നയാള്‍ കഴിഞ്ഞദിവസം ചാരവൃത്തി കേസില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാരനും സമാന കേസില്‍ പിടിലായത്. 

BEL Engineer Caught Sharing Classified Info with Pakistan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  2 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  2 days ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  2 days ago
No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  2 days ago
No Image

തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

International
  •  2 days ago
No Image

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

Kerala
  •  2 days ago
No Image

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

Kerala
  •  2 days ago
No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  3 days ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  3 days ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  3 days ago