HOME
DETAILS

ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു

  
March 22, 2025 | 2:57 AM

Event industry expert Hari Nair dies in Qatar

ദോഹ: ഗള്‍ഫ് മേഖലയില്‍, പ്രത്യേകിച്ച് ഖത്തറിലും യുഎഇയിലും ഇവന്റ് രംഗത്ത് അറിയപ്പെട്ട ഹരി നായര്‍ (50) അന്തരിച്ചു. പാലക്കാട് കല്ലടി സ്വദേശിയാണ്. ഖത്തറില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. അസുഖബാധിതനായി ഏതാനും ദിവസം മുമ്പാണ് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

2022ലെ ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാന്‍ ഷോകള്‍, എ.ആര്‍ റഹ്മാന്‍, ബ്രയാന്‍ ആഡംസ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ സംഗീത പരിപാടികള്‍ തുടങ്ങിയവയിലൂടെ ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് ഫാന്‍ സോണ്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റര്‍നാഷനലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരി നായര്‍, നിലവില്‍ ഖത്തറിലെ ക്ലാര്‍ക്ക് എ.വി.എല്‍ മാനേജിങ് പാര്‍ട്ണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Hari Nair (50), who was known in the event industry in the Gulf region has passed away. He was a native of Kalladi, Palakkad. He died last night while undergoing treatment in Qatar. He was admitted to Hamad Medical Corporation Hospital in Doha a few days ago after falling ill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  a day ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago