75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം
കൊച്ചി: മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇനി ആരാധകര്‍ക്ക് താമസിക്കാം. മമ്മൂട്ടിയും കുടുംബവും 2008 മുതല്‍ 2020 വരെ താമസിച്ചിരുന്ന വീടാണ് ഇത്. അറ്റകുറ്റപ്പണികള്‍ നടത്തി 'മമ്മൂട്ടി ഹൗസ്' എന്ന വീട് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നു നല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്.
ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കെ സി ജോസഫ് റോഡിലുള്ള മനോഹരമായ വീടാണ് ഇപ്പോള്‍ ആരാധകര്‍ക്കായി തുറന്നിരിക്കുന്നത്. മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ രൂപകല്‍പന ചെയ്ത ഒരു ബോട്ടിക് വില്ലയാണ് ഇത്.
പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന വീടിന്റെ ഓരോമൂലയും ഓരോ കഥ പറയുന്നുവെന്നാണ് വെക്കേഷന്‍ എക്‌സ്പീരിയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അത്യാഡംബര സൗകര്യത്തോടെയുള്ളതാണ് ഈ വീട്. 75,000 രൂപയാണ് ഒരുദിവസം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാനുള്ള തുകയെന്നാണ് റിപോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."