HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്‌ക്കാരത്തിനിടെ 

  
Web Desk
March 23 2025 | 06:03 AM

sraeli airstrike Hamas political leader in southern Gaza died  Hamas says

ഗസ്സ സിറ്റി: തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഹമാസ് തന്നെയാണ് ഇക്കാര്യം അറിയച്ചത്. ഇവര്‍ താമസിക്കുന്ന അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു ഇസ്‌റാഈല്‍. രാത്രി നിസ്‌ക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്. 

' ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ നിരവധി ടെന്റുകള്‍ക്ക് നേരെ ആക്രമണം നടത്തി.. അതിലൊന്നില്‍ സലാഹ് അല്‍ ബര്‍ദാവീലിന്റേതുമുണ്ടായിരുന്നു. രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹവും രക്തസാക്ഷിയായി' ഹമാസിന്റെ സന്ദേശത്തില്‍ പറയുന്നു. 
 
'അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മറ്റ് രക്തസാക്ഷികളുടേയും രക്തം ഫലസ്തീന്‍ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളുടെ ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും ഒരിക്കലും തകര്‍ക്കാനാവില്ല' ഹമാസ് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു, 

1959ല്‍ഖാന്‍ യൂനിസിലാണ്  ബര്‍ദാവീല്‍ ജനിക്കുന്നത്. 2006ല്‍ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം  2021ലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാവുന്നത്. ഗസ്സയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിരുന്നു. 1993ല്‍ അദ്ദേഹത്തെ ഇസ്‌റാഈല്‍  കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അദ്ദേഹം ഹമാസിന്റെ വക്താവായിരുന്നു.

കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസയിലെ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവനും ഹമാസിന്റെ സര്‍വൈലന്‍സ് ആന്‍ഡ് ടാര്‍ഗെറ്റിങ് യൂണിറ്റിന്റെ മേധാവിയുമാണ് ഉസാമ തബാഷ്. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ വിവിധ സുപ്രധാന പദവികളും തബാഷ് വഹിച്ചിരുന്നു. 

 ഗസ്സയില്‍ മാത്രമല്ല ലബനാനിലേക്കും തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കി. രണ്ടു ദിവസത്തിനകം 130 പേരെ കൊലപ്പെടുത്തി. ലബനാനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്‌റാഈല്‍ വിശദീകരണം. എന്നാല്‍, ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹിസ്ബുല്ല പറഞ്ഞു.

തെക്കന്‍ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്‌റാഈലിലേക്ക് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹിസ്ബുല്ല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ലബനാനിലേക്ക് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദിയെന്നും ഹിസ്ബുല്ല പറഞ്ഞു. 

ലബനാനിലേക്ക് അടുത്ത മണിക്കൂറുകളിലും ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിനെ ആക്രമിച്ചത് തങ്ങളല്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുമെന്ന് മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളും പറഞ്ഞു. ഹിസ്ബുല്ലയുടെ കമാന്റ് സൈറ്റില്‍ ആക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കും ഇസ്‌റാഈലിനും ഇടയില്‍ മാസത്തോളമായി തുടരുന്ന വെടിനിര്‍ത്തലിനൊടുവിലാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നത്.

ഗസ്സയിലും ഇസ്റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളാണ് ഇക്കൂട്ടത്തിലുള്ളത്. ഗസ്സയിലെ ഏക കാന്‍സര്‍ ആശുപത്രിയും ഇസ്‌റാഈല്‍ വന്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇതോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്‌കൂളും തകര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യസഹായ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇസ്‌റാഈല്‍ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത്. 

വെള്ളിയാഴ്ചയാണ് മധ്യ ഗസ്സയിലെ തുര്‍ക്കിഷ് ഫലസ്തീന്‍ സൗഹൃദ ആശുപത്രി തകര്‍ത്തത്. 2023 ഒക്ടോബറിലും ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഒക്ടോബര്‍ 30 ന് ആശുപത്രിയുടെ മൂന്നാം നിലയിലായിരുന്നു ബോംബ് പതിച്ചത്. ഈ ആക്രമണത്തില്‍ ആശുപത്രി ഭാഗികമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആശുപത്രി തകര്‍ക്കുന്ന വിഡിയോ വൈറലായിരുന്നു. 
വലിയ അഗ്നിഗോളം ആശുപത്രിയില്‍ നിന്ന് ഉയരുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

നെറ്റ്‌സാരിം ഇടനാഴിയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. ഈ ആശുപത്രിക്ക് സമീപമാണ് ഈ പ്രദേശം. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് 2023 നവംബര്‍ 1 ന് ആശുപത്രി അടച്ചിരുന്നു.
        

യമനിന് നേരെയുള്ള യു.എസ് ആക്രമണവും ശക്തമായി തുടരുകയാണ്. ഹൂതിയാത്ത് വിമാനത്താവളത്തിന് നേരെ മൂന്ന് ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെങ്കടലില്‍ അല്‍സൈഫ് പോര്‍ട്ടിന് നേരേയും ആക്രമണമുണ്ടായതായി യമന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49,747 പേരാണ് ഫലസ്തീന്‍ ഇതുവരെ കൊല്ലപ്പെട്ടതായിട്ടുള്ള സ്ഥിരീകരിച്ച കണക്ക്. 113,213 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണം 61,700 കടന്നിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങക്കിടക്കുന്നവരെല്ലാം മരിച്ചവരായി കണക്കാക്കിയാലുള്ള റിപ്പോര്‍ട്ടാണിത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ് 

Kerala
  •  2 days ago
No Image

ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്

Cricket
  •  2 days ago
No Image

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Kerala
  •  2 days ago
No Image

ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ

Saudi-arabia
  •  2 days ago
No Image

സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം

crime
  •  2 days ago
No Image

പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്‌ 

Kerala
  •  2 days ago
No Image

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

Kerala
  •  2 days ago
No Image

സിവില്‍ സര്‍വിസ് ഫലം പ്രഖ്യാപിച്ചു, ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍, ഒന്നാം റാങ്ക് ഉത്തര്‍പ്രദേശ് സ്വദേശി ശക്തി ദുബെക്ക്

National
  •  2 days ago
No Image

സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം

Saudi-arabia
  •  2 days ago