HOME
DETAILS

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

  
Web Desk
March 23, 2025 | 4:12 PM

Biker dies in car accident in Fujairah

ഫുജൈറ: ഞായറാഴ്ച പുലര്‍ച്ചെ സംഭവിച്ച വാഹനാപകടത്തില്‍ 31 കാരനായ ബൈക്ക് യാത്രികന്‍ മരിച്ചതായി ഫുജൈറ പൊലിസ് അറിയിച്ചു. ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി
പൗരനാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് 17 തിങ്കളാഴ്ച വാദി അല്‍ ഹെലോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് ഇമാറാത്തി യുവാക്കള്‍ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ വാഹനം പലതവണ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഫെബ്രുവരി 28ന് വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു ട്രക്ക് ഡ്രൈവര്‍ മരിച്ചതായി ദുബൈ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രക്ക് പാതയില്‍ നിന്നും മാറി മറ്റൊരു ട്രക്കുമായി കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു.

രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദുബൈയില്‍ മാത്രം 158 പേരും അബൂദബിയില്‍ മാത്രം 123 പേരുമാണ് വാഹനാപകടങ്ങളില്‍ മരിച്ചതെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിലെ ഗതാഗത സുരക്ഷയെ കുറിച്ചുള്ള ഡാറ്റയും മന്ത്രാലയം പുറത്തുവിട്ടിരുന്നു. 

കഴിഞ്ഞ വര്‍ഷം യുഎഇയിലുടനീളം വാഹനാപകടങ്ങള്‍ മൂലമുണ്ടായ മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം യഥാക്രമം 384ഉം 6,032ഉമാണ്. 2024ല്‍ ആകെ 4,748 പ്രധാന അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച് 8 ശതമാനം അഥവാ 357 കേസുകള്‍ കൂടുതലാണിത്.

A tragic car accident in Fujairah claims the life of a biker, highlighting the urgent need for road safety measures to prevent such incidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  17 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  17 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  17 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  17 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  17 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  17 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  17 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  17 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  17 days ago