HOME
DETAILS

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

  
Shaheer
March 23 2025 | 17:03 PM

Everything You Need to Know About Imprisoned Istanbul Mayor Ekrem Imamoglu Key Facts  Updates

ഇസ്തംബൂള്‍: മാര്‍ച്ച് പത്തൊമ്പതിന്‌  അറസ്റ്റിലായ ഇസ്തംബൂള്‍ മേയര്‍ ഇക്രെം ഇമാമോഗ്ലുവിനെയും കൂട്ടാളികളെയും അഴിമതി കുറ്റത്തിന് ജയിലിലടയ്ക്കാന്‍ ഞായറാഴ്ച കോടതി ഉത്തരവിട്ടു.

ആരാണ് ഇക്രം ഇമാമോഗ്ലു?

2019ലാണ് ഇസ്തംബൂളിന്റെ മേയറായി ഇക്രെം ഇമാമോഗ്ലു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടും ഇസ്തംബൂള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദേശം 16 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരവും ബിസിനസ് കേന്ദ്രവുമായ ഇസ്തംബൂള്‍ കൈപ്പിടിയില്‍ ഒതുക്കിയതോടെയാണ് 53 കാരനായ ഇക്രെം ഉര്‍ദുഗാന്റെ ഒന്നാം നമ്പര്‍ എതിരാളിയായി മാറിയത്.

2025-03-2322:03:10.suprabhaatham-news.png
 
 

ഉര്‍ദുഗാന്റെ ഏറ്റവും വലിയ എതിരാളി

തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയിലെ കരുത്തനായ ഇക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റോടെ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും അശാന്തമായ സമയത്തിലൂടെയാണ് തുര്‍ക്കി നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രീയക്കാരനായി വ്യാപകമായി കണക്കാക്കപ്പെട്ടിരുന്ന വ്യക്തിയാണ് 53 കാരനായ ഇമാമോഗ്ലു. അഴിമതി അന്വേഷണത്തിന്റെ പേരില്‍ മാര്‍ച്ച് പത്തൊമ്പതിനാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എതിരാളിയാകുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഇക്രെത്തിന്റെ അറസ്റ്റില്‍ രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ഞെട്ടിയിട്ടുണ്ട്. ഇമാമോഗ്ലു 'നമ്മുടെ ജനാധിപത്യത്തിലെ ഈ കറുത്ത കറ മായ്ച്ചുകളയാന്‍' പോരാടാന്‍ ഞാന്‍ പ്രതിജ്ഞയെടുക്കുന്നു എന്നാണ് അറസ്റ്റിനു ശേഷം ഇമാമോഗ്ലു പ്രതികരിച്ചത്. അതേസമയം തങ്ങളുടെ കരുത്തനായ നേതാവിന്റെ അറസ്റ്റിനെ 'അട്ടിമറി ശ്രമം' എന്നാണ് സിഎച്ച്പി വിശേഷിപ്പിച്ചത്. ഇമാമോഗ്ലുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ 81 പ്രവിശ്യകളില്‍ 55 എണ്ണത്തിലും ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

'ലോക രാഷ്ട്രീയ ചരിത്രത്തിലും തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തിലും അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു ജനകീയ പ്രസ്ഥാനമാണിത്,' സിഎച്ച്പി നേതാവ് ഓസ്ഗുര്‍ ഓസല്‍ പറഞ്ഞു.

'ഇക്രെം ഇമാമോഗ്ലു നിലവില്‍ ജയിലിലാണ്. അതേസമയം അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യാത്രയിലുമാണ്. തുര്‍ക്കിയുടെ രാഷ്ട്രീയ പാതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന, പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കെതിരായ ഒരു അട്ടിമറിയല്ലാതെ മറ്റൊന്നുമല്ല ഇത്,' ഇസ്തംബൂളിലെ സബാന്‍സി സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ബെര്‍ക്ക് എസെന്‍ പറഞ്ഞു.

അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്തംബുള്‍ സര്‍വകലാശാല ഇക്രെത്തിന്റെ ബിരുദം റദ്ദാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു നീക്കമായാണ് കണക്കാക്കപ്പെടുന്നത്.

എന്താണ് ഇക്രെത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം?

അങ്കാറ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി (പികെകെ) അടുത്ത ബന്ധമുണ്ടെന്ന് അധികൃതര്‍ ആരോപിക്കുന്ന ഒരു കുര്‍ദിഷ് അനുകൂല ഗ്രൂപ്പും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് ബാന്ധവത്തെ തുടര്‍ന്ന് 'അഴിമതി', 'തീവ്രവാദ സംഘടനയെ പിന്തുണയ്ക്കല്‍' എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പുലര്‍ച്ചെയാണ് മേയറെ അറസ്റ്റ് ചെയ്തത്.

'ഒരു ക്രിമിനല്‍ സംഘടന സ്ഥാപിക്കുകയും നയിക്കുകയും ചെയ്തതിനും കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്തിയതിനും ടെന്‍ഡറുകളില്‍ കൃത്രിമം കാണിച്ചതിനും ഇക്രെം ഇമാമോഗ്ലുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നു' എന്ന് ഞായറാഴ്ച എഎഫ്പിക്ക് ലഭിച്ച പ്രീട്രയല്‍ തടങ്കല്‍ ഉത്തരവില്‍ പറയുന്നു.

പാര്‍ലമെന്റില്‍ സിഎച്ചപിക്ക് 134 സീറ്റുകള്‍ ഉണ്ട്. ഉര്‍ദുഗാന്റെ എകെപിക്കാകട്ടെ 272 സീറ്റുകളാണ് ഉള്ളത്. 2024 മാര്‍ച്ചില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 81 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 35 എണ്ണവും സിഎച്ച്പി നേടിയിരുന്നു. എകെപിയേക്കാള്‍ പതിനൊന്ന് സീറ്റുകളാണ് സിഎച്ച്പി കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയത്. അങ്കാറ, ഇസ്തംബൂള്‍, ഇസ്മിര്‍, അന്റാലിയ, പ്രധാന വ്യാവസായിക നഗരമായ ബര്‍സ തുടങ്ങിയ മിക്ക പ്രധാന നഗരങ്ങളിലും സിഎച്ച്പി വിജയിച്ചിരുന്നു.

Discover key facts about Istanbul Mayor Ekrem Imamoglu, his imprisonment, and the political implications. Stay updated on his legal battles and the impact on Turkish politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  5 hours ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  12 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  13 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  13 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  13 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  14 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  14 hours ago