HOME
DETAILS

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

  
Web Desk
March 23, 2025 | 5:38 PM

The death toll from the Israeli attack has exceeded 50000

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. ഗസ്സയിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,021 പേരാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റ 61 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം  113,274 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്ക് ഇടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറും തടവുകാരുടെ കൈമാറ്റ കരാറും ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ച മുതലാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ വീണ്ടും കൂട്ടക്കുരുതി പുനരാരംഭിച്ചത്. കരാര്‍ ലംഘനത്തിനു ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 700ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുണ്യമാസമായ റമദാനിലും നരനായാട്ട് തുടരുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടിരുന്നു.  തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടത്. ഹമാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ താമസിക്കുന്ന അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.

'ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ നിരവധി ടെന്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. അതിലൊന്നില്‍ സലാഹ് അല്‍ ബര്‍ദാവീലിന്റേതുമുണ്ടായിരുന്നു. രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹവും രക്തസാക്ഷിയായി' ഹമാസിന്റെ സന്ദേശത്തില്‍ പറയുന്നു.

'അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മറ്റ് രക്തസാക്ഷികളുടേയും രക്തം ഫലസ്തീന്‍ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളുടെ ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും ഒരിക്കലും തകര്‍ക്കാനാവില്ല' ഹമാസ് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു.

1959ല്‍ഖാന്‍ യൂനിസിലാണ് ബര്‍ദാവീല്‍ ജനിക്കുന്നത്. 2006ല്‍ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2021ലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാവുന്നത്. ഗസ്സയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിരുന്നു. 1993ല്‍ അദ്ദേഹത്തെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അദ്ദേഹം ഹമാസിന്റെ വക്താവായിരുന്നു.

കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസയിലെ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവനും ഹമാസിന്റെ സര്‍വൈലന്‍സ് ആന്‍ഡ് ടാര്‍ഗെറ്റിങ് യൂണിറ്റിന്റെ മേധാവിയുമാണ് ഉസാമ തബാഷ്. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ വിവിധ സുപ്രധാന പദവികളും തബാഷ് വഹിച്ചിരുന്നു.

 

The death toll from the Israeli attack has surpassed 50,000, marking a devastating escalation in the ongoing conflict



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  2 days ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  2 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  2 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  2 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  2 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  2 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  2 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  2 days ago