തലക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം ഛത്തീസ്ഗഢില്‍ 22 മാവോവാദികള്‍ കീഴടങ്ങി
ബീജാപൂര്‍: തലക്ക് വന്‍തുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തീസ്ഗഢില്‍ കീഴടങ്ങി. കീഴടങ്ങിയ പാണ്ടു കുഞ്ചം, കോസി ടാമോ, സോന കുഞ്ചം, അയാതു പൂനം, ലിംഗേഷ് പഡം എന്നിവരുടെ തലക്ക് 2 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മാത്രം 107 പേര് മാവോവാദികളാണ് കീഴടങ്ങിയത്. 82 പേരെ വെടിവെച്ചു കൊന്നപ്പോള്‍ 143 പേര്‍ പിടിയിലായി.
വ്യാഴാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ ബസ്തര്‍ മേഖലയില്‍ സുരക്ഷാസേന മുപ്പതു പേരെ വധിച്ചിരുന്നു. ബിജാപൂര്‍ ജില്ലയില്‍ 26 മാവോവാദികളെയും കാങ്കറില്‍ 4 മാവോവാദികളെയുമാണ് വധിച്ചത്. വെടിവെപ്പിനിടെ ബിജാപൂരില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.
ബിജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനത്തില്‍ മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. 26 മാവോവാദികളുടെ മൃതദേഹങ്ങളും സ്‌ഫോടകവസ്തുക്കളും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."