HOME
DETAILS

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗുരുതരവീഴ്ച്ച; പരീക്ഷ കഴിഞ്ഞും പല വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് തിരുത്തി

  
Amjadhali
March 24 2025 | 03:03 AM

Serious collapse at Calicut University Even after the examination the internal marks of many students were corrected


തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയിൽ ഫലപ്രഖ്യാപന ശേഷം ഇന്റേണൽ മാർക്ക് തിരുത്തിയതായി കണ്ടെത്തൽ. ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. സിൻഡിക്കേറ്റ് പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മിനുട്‌സ് പരിശോധിച്ചപ്പോൾ വിവിധ കോഴ്സുകളിലായി 22 വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് ഫലപ്രഖ്യാപന ശേഷം തിരുത്താൻ അനുവാദം നൽകിയതായാണ് കണ്ടെത്തൽ. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാർക്കിൽ മാറ്റംവരുത്താനോ തിരുത്തൽ വരുത്താനോ  പാടില്ലെന്നാണ് വ്യവസ്ഥ. 

കാലിക്കറ്റ് സർവകലാശാല 2014ൽ പ്രസിദ്ധീകരിച്ച ഹാൻഡ് ബുക്ക് ഓഫ് എക്സാമിനേഷൻ പ്രകാരം ഇൻ്റേണൽ മാർക്ക് കോളജിലെ നോട്ടിസ് ബോർഡിൽ പ്രിൻസിപ്പൽ, വകുപ്പ് മേധാവി, ബന്ധപ്പെട്ട അധ്യാപകൻ എന്നിവരുടെസാക്ഷ്യപ്പെടുത്തലോടെ പ്രസിദ്ധീകരിക്കേണ്ടതാണ്. 
പരാതികൾ നൽകുന്നതിന് മൂന്നുദിവസത്തെ സമയം വിദ്യാർഥികൾക്ക് അനുവദിക്കണം. പരാതികളില്ലെങ്കിൽ സർവകലാശാല അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത മാർക്കിൻ്റെ പ്രിൻ്റ് ഔട്ട് നോട്ടിസ് ബോർഡിൽ വീണ്ടും പ്രസിദ്ധീകരിക്കണം. തുടർന്ന് ഇൻ്റേണൽ മാർക്ക് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യഥാർഥ രേഖകളുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയെന്നുമുള്ള സാക്ഷ്യപ ത്രത്തോടുകൂടി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത മാർക്കിൻ്റെ പകർപ്പ് പരീക്ഷാ കൺട്രോളർക്ക് അയച്ചുകൊടുക്കണമെന്നാണ് വ്യവസ്ഥ. 

ഓഡിറ്റ് അന്വേഷണക്കുറിപ്പിന് പരീക്ഷാഭവൻ നൽകിയ മറുപടിയിൽ സ്റ്റാൻ്റിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പരീക്ഷാ കൺട്രോളർ ഒറിജിനൽ രേഖകൾ പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് തിരുത്തിയതെന്ന് അറിയിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഓഡിറ്റ് വിഭാഗം 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  3 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago