HOME
DETAILS

കനത്ത പുകയോടെ വനമേഖല;  തീ അണയ്ക്കാനായി ചെന്നപ്പോള്‍ കണ്ടത് കൊക്കയില്‍ വീണുകിടക്കുന്ന വാന്‍

  
March 24 2025 | 06:03 AM

Forest area with heavy smoke -Saw a van fall into a ditch

മെക്‌സിക്കോ സിറ്റി:  വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. യന്ത്രത്തകരാറിനെ തുടര്‍ന്ന് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് വീണ വാനിനു തീ പിടിച്ചാണ് 12 പേരും കൊല്ലപ്പെട്ടത്. നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കുമുണ്ട്. ഈ അപകടം കാരണം മേഖലയില്‍ വലിയ രീതിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചെന്നാണ് റിപോര്‍ട്ടുകള്‍. 

വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ നുഇവോ ലിയോണിലാണ് സംഭവം നടന്നത്. മോണ്‍ടെറിയില്‍ നിന്ന് ഏറെ അകലമില്ലാത്ത ഇവിടെ വാഹനത്തിന്റെ യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായത്. 16 പേരുണ്ടായിരുന്നു വാനില്‍. 120 അടിയോളം താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. യാത്രക്കാരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് വച്ചുതന്നെ ചിലര്‍ മരിച്ചിട്ടുണ്ടെന്നാണ് സാന്റിയാഗോ മുന്‍സിപ്പാലിറ്റി മേയര്‍ വിശദമാക്കുന്നത്. 

ചിലരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരിച്ചതെന്നാണ് വിവരം. വനത്തില്‍ നിന്നു ശക്തമായ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വാന്‍ കൊക്കയില്‍ വീണത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.  പടര്‍ന്നു പിടിച്ച തീ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.

റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തതു പ്രകാരം രണ്ടേക്കറോളം വനഭൂമിയാണ് കത്തി നശിച്ചിരിക്കുന്നത്. മെക്‌സിക്കോയില്‍ വാഹനാപകടങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം ആദ്യം ബസ് തലകീഴായി മറഞ്ഞു 11 ആളുകള്‍ മരിച്ചിരുന്നു. ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 41 പേരും മരിച്ചിരുന്നു.

 

 

 

A tragic accident in Nuevo León, Mexico, occurred when a van lost control due to a mechanical failure, plunged into a ravine, caught fire, and killed 12 people, with four others injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്

Kerala
  •  2 days ago
No Image

നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്

Others
  •  2 days ago
No Image

സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case 

latest
  •  2 days ago
No Image

പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

National
  •  2 days ago
No Image

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി

Cricket
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-04-2025

latest
  •  2 days ago
No Image

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു

Kerala
  •  2 days ago
No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago