HOME
DETAILS
MAL
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു
Web Desk
March 24, 2025 | 3:17 PM
ദോഹ: തൃശൂര്‍ രാമവര്‍മ്മപുരം കുറ്റിമുക്കില്‍ സ്വദേശി രോഷിനി മന്‍സിലില്‍ ഷാഹിന്‍ ഖാന്‍ ഹൃദയസ്തംഭനം മൂലം ഖത്തറില്‍ മരണപ്പെട്ടു. 34 വയസായിരുന്നു. ഖത്തറില്‍ ആംകൊ ലോജിസ്റ്റിക്ക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: കരിഷ്മ ഷാഹിന്‍ (പറമ്പില്‍ ബസാര്‍,കോഴിക്കോട്) എട്ടു വയസുള്ള ഫാസിയ ഷാഹിന്‍ ഏക മകളാണ്. പിതാവ് : എച്ച്. അയ്യൂബ് ഖാന്‍, മാതാവ് : മഹ്മൂദ. സഹോദരങ്ങള്‍ : യൂസുഫ് ഖാന്‍, ഷാദില്‍ ഖാന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
A young man from Thrissur, Kerala, has passed away in Qatar. The circumstances surrounding his death are not yet known
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."