വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
വയനാട്: വയനാട്ടിൽ എംഡിഎംഎ പിടികൂടി. 291 ഗ്രാം എംഡിഎംഎ ആണ് വാഹന പരിശോധനയ്ക്കിടെ വയനാട്ടിൽ നിന്നും പിടിച്ചെടുത്തത്. അടുത്തിടെ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിൽ ആയത്. ലഹരി മരുന്ന് കാറിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.
കാറിന്റെ ഡിക്കിക്കുള്ളിൽ പാക്കറ്റുകൾ ആയി ഒളിപ്പിച്ചുവെച്ച നിലയിൽ ആയിരുന്നു ലഹരി വസ്തുക്കൾ ഉണ്ടായിരുന്നതെന്ന് എക്സൈസ് കമ്മീഷണർ പറഞ്ഞു. കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളിൽ ആറ് കവറുകളിലായാണ് എംഡിഎംഎ ഉണ്ടായിരുന്നത്. 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും എക്സൈസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ബാംഗ്ലൂരിൽ നിന്നും ആയിരുന്നു പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. കോഴിക്കോടെത്തി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളിൽ പിടികൂടിയവരിൽ ഒരാളുടെ പേരിൽ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇരുവർക്കും പുറമേ മറ്റൊരാൾ കൂടി ഇവർക്കൊപ്പം ഉള്ളതായി സംശയിക്കുന്നുണ്ടെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.
ഇതിനുമുമ്പ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാസർഗോഡ് സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ ആയിരുന്നു പിടികൂടിയിരുന്നത്. ഈ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാറിൽ ഒളിപ്പിച്ചുവെച്ച എംഡിഎംയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സാധിച്ചത്.
291 grams of MDMI seized in Wayanad; two arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."