HOME
DETAILS

ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

  
March 25, 2025 | 5:50 PM

Three Naxals Killed in Encounter with Security Forces in Chhattisgarhs Dantewada

ദന്തേവാഡ: ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് നക്സലുകളെ വധിച്ചതായി പൊലിസ് അറിയിച്ചു. ത​ല​ക്ക് 25 ലക്ഷം വി​ല​യി​ട്ട മാ​വോ​വാ​ദി നേ​താ​വ് സു​ധീ​ർ എ​ന്ന സു​ധാകറും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. 

ബിജാപൂർ, കാങ്കർ ജില്ലകളിലായി രണ്ട് ഏറ്റുമുട്ടലുകളിൽ 30 നക്സലുകളെ സുരക്ഷാസേന വധിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ ഏറ്റുമുട്ടൽ. ദന്തേവാഡ-ബിജാപൂർ അതിർത്തിയിലെ ഒരു വനത്തിൽ രാവിലെ 8 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലിസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് മൂന്ന് നക്സലുകളുടെ മൃതദേഹങ്ങൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ൽ മാത്രം 100 ​​ൽ അധികം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഈ ഏറ്റുമുട്ടലോടെ, 2025-ൽ ചത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ 100-ലധികം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. 2025 മാർച്ച് 1 വരെ ഏകദേശം 83 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ചത്തീസ്ഗഡിൽ 2024-ൽ മാത്രം 200-ലധികം നക്സലുകൾ കൊല്ലപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

 In a major operation, security forces killed three Naxals in an encounter in Dantewada, Chhattisgarh. Among those killed was top Maoist leader Sudhir, also known as Sudhakar, who had a bounty of ₹25 lakh on his head. The encounter took place in a forest near the Dantewada-Bijapur border around 8 AM. This comes just days after security forces eliminated 30 Naxals in two separate encounters in Bijapur and Kanker districts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ നാട്ടിലാണ്"; ദുബൈയിൽ വഴിതെറ്റിയ പെൺകുട്ടികളെ പിതാവിന്റെ അരികിലെത്തിച്ച് പൊലിസ്

uae
  •  6 days ago
No Image

പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ; സൂത്രധാരൻ ഖത്തറിലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  6 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  6 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  6 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  6 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  6 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  6 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  6 days ago