HOME
DETAILS

ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

  
March 25, 2025 | 5:53 PM

Punjab Kings beat Gujarat Titans in IPL 2025

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ആദ്യ ജയം. ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 243 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ഇന്നിങ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസിൽ അവസാനിക്കുകയായിരുന്നു.

ഗുജറാത്തിനായി സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അഞ്ച് ഫോറുകളും ആറ് സിക്‌സുകളും ഉൾപ്പടെ 41 പന്തിൽ 74 റൺസാണ് സുദർശൻ നേടിയത്. ബട്ലർ 33 പന്തിൽ 54 റൺസും നേടി. നാല് ഫോറുകളും ഒരു സിക്സുമാണ്‌ ഇംഗ്ലണ്ട് താരം നേടിയത്. ഷെർഫാനെ റൂഥർഫോർഡ് 28 പന്തിൽ 46 റൺസും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 14 പന്തിൽ 33 റൺസും നേടി.

നേരത്തെ ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയാണ് അയ്യർ തിളങ്ങിയത്. 42 പന്തിൽ പുറത്താവാതെ 97 റൺസാണ് പഞ്ചാബ് നായകൻ നേടിയത്. 230.95 പ്രഹര ശേഷിയിൽ ഒമ്പത് കൂറ്റൻ സിക്സുകളും അഞ്ചു ഫോറുകളുമാണ് താരം നേടിയത്.

ശശാങ്ക് സിങ് 16 പന്തിൽ പുറത്താവാതെ 44 റൺസാണ് ശശാങ്ക് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്.  പ്രിയാൻശ് ആര്യ 23 പന്തിൽ 47 റൺസും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.  

ഏപ്രിൽ ഒന്നിന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മാർച്ച് 29ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ഗുജറാത്ത് നേരിടുക.

Punjab Kings beat Gujarat Titans in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  4 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  4 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  4 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  4 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  4 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  4 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  4 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  4 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  4 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  4 days ago