HOME
DETAILS

'മനസ്സ് പലപ്പോഴും വിങ്ങിപ്പൊട്ടി, കണ്ണീർ പൊടിഞ്ഞു' വയനാട് ദുരന്തത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഫോറൻസിക് സർജൻ

  
Sudev
March 26 2025 | 04:03 AM

Forensic surgeon Ajith Paliekara shared an emotional note about the Wayanad disaster

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ കുറിച്ചും, മരിച്ചവരുടെ പോസ്റ്റുമോർട്ടത്തെ കുറിച്ചും ഹൃദയം വിങ്ങുന്ന ഓർമക്കുറിപ്പുമായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ. അജിത്ത് പാലിയേക്കര. ദുരന്തത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഡോക്ടറുടെ വാക്കിൽ നിന്ന് വ്യക്തമാക്കി. ഒരു ഫോറൻസിക് സർജൻ എന്ന നിലയിൽ പോസ്റ്റുമോർട്ടം ടേബിളിൽ എത്തുന്ന മൃതദേഹത്തിലെ ഏത് രീതിയിലുള്ള മുറിവുകളും എന്നിൽ അസ്വസ്ഥത ഉണ്ടാക്കാറില്ല. എത്ര ഭയപ്പെടുത്തുന്നതും അഴുകിയതുമായ മുറിവുകളെയും സമചിത്തതയോടെ കാണാൻ കഴിയും. എന്നാൽ, 2024 ജൂലൈ 30 മുതൽ നീണ്ട 26 ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലകപ്പെട്ട മൃതദേഹങ്ങളിൽ കൈ വെച്ചപ്പോൾ അങ്ങിനെ അല്ലായിരുന്നു അവസ്ഥ. മനസ്സ് പലപ്പോഴും വിങ്ങിപ്പൊട്ടി. കണ്ണീർ പൊടിഞ്ഞു. കാരണം, മുന്നിൽ വന്ന മൃതദേഹങ്ങളിൽ കുറേയേറെ ഞാൻ അറിയുന്നവർ ആയിരുന്നു. എന്റെ നാട്ടുകാർ ആയിരുന്നുവെന്ന് ഡോ. അജിത്ത് പാലിയേക്കര ഫേസ്ബുക്കിൽ കുറിച്ചു. 

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ പോസ്‌മോർട്ടം കേന്ദ്രത്തിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 24 വരെ 195 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ ടീമിലെ അംഗമായിരുന്നു മേപ്പാടിയിലെ താമസക്കാരനായ ഡോ. അജിത്ത്. ഉരുൾപൊട്ടിയെന്നും മേപ്പാടി ആശുപത്രിയിൽ ഒരു താൽക്കാലിക പോസ്റ്റുമോർട്ടം കേന്ദ്രം ഉടൻ ഒരുക്കണമെന്നും എത്രയും പെട്ടെന്ന് ജോലി തുടങ്ങണമെന്നും ഡി.എം.ഒ പി ദിനീഷാണ് വിളിച്ചറിയിക്കുന്നത്. മേപ്പാടി ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച നടുക്കി. മണ്ണും ചെളിയുമായി മുഖം വികൃതമായ മൃതദേഹങ്ങൾ, അഴുകിയവ, മരണപ്പെട്ടവരിൽ ഞങ്ങളുടെ ടീമിൽ ഉള്ളവരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നു. അത് വൈകാരികമായി ഉലച്ചുകളഞ്ഞു. 

ഓരോ മൃതദേഹവും ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. കുഞ്ഞിന്റെ മുഖം, യുവതി യുവാക്കളുടെ മുഖം, മുതിർന്നവരുടെ മുഖം, ഗർഭണിയുടെ മുഖം... പാളിച്ചകളില്ലാതെ പോസ്റ്റ്‌മോർട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക എന്നതായിരുന്നു അന്ന് ടീമിന്റെ ലക്ഷ്യം. വയനാട് ജില്ലയിലെ എല്ലാ ഫോറൻസിക് മെഡിസിൻ ഡോക്ടർമാരും മറ്റ് മോഡേൺ മെഡിസിൻ ഡോക്ടർമാരും ഡെന്റൽ സർജന്മാരും വെറ്ററിനറി സർജൻമാരും മേപ്പാടി വിംസ് ആശുപത്രിയിലെ ഹൗസ് സർജൻമാരും ഞങ്ങളുടെ നഴ്‌സുമാരും പാരാമെഡിക്കൽ ജീവനക്കാരും മറ്റ് സ്റ്റാഫും ഒന്നായി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന ഫോറൻസിക് സർജന്മാർ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്‌സുമാരും ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി.

ദിവസങ്ങളോളം ഞങ്ങൾ അവിടെ നിന്നു. രാപകൽ ഭേദമില്ലാതെ 24x7 മണിക്കൂറും ജോലി ചെയ്തു. സന്നദ്ധപ്രവർത്തകരും ഞങ്ങൾക്കൊപ്പം കൈമെയ് മറന്ന് പ്രവർത്തിച്ചു. ജീവിതം എന്ന യാത്രയിൽ സഹായഹസ്തം നീട്ടുകയും സഹകരിച്ച് മുന്നേറുകയും ചെയ്യുമ്പോഴാണ് ലക്ഷ്യം കാണുന്നത്. മനുഷ്യത്വം ഏറ്റവും വലിയ ശക്തിയാണ്. ഒന്നിച്ചു നിന്നാൽ നമുക്ക് എന്തും സാധിക്കും. ഈ അനുഭവം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായെന്നും ഡോ. അജിത്ത് കുറിച്ചു.

 

Forensic surgeon Ajith Paliekara shared an emotional note about the Wayanad disaster



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  2 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  2 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  2 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  2 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  2 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  2 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago