HOME
DETAILS

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

  
Web Desk
March 26, 2025 | 7:07 AM

Central Government Announces One-Year Moratorium on Loans for Mundakkai-Chooralmala Landslide Victims

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കുമെന്നും തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.


അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം പോരെന്ന് പറഞ്ഞ കോടതി വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ദുരിതബാധിതര്‍ക്ക് ബാങ്ക് ഓഫ് ബറോഡ നല്‍കിയ നോട്ടിസ് പിന്‍വലിച്ചുവെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു വര്‍ഷം മൊറട്ടോറിയം ശുപാര്‍ശ ബാങ്കേഴ്‌സ് സമിതി നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. ഒരു വര്‍ഷത്തിനു ശേഷം തിരിച്ചടവ് ആരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്ര ഫണ്ട് വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും. സംസ്ഥാന ധനവകുപ്പ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് നല്‍കണം. 

ഫണ്ട് വിനിയോഗ കാലാവധിയിലും കേന്ദ്രം വ്യക്തത വരുത്തി. പുനരധിവാസത്തില്‍ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  7 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  7 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  7 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  7 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  7 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  7 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  7 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  7 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  7 days ago