HOME
DETAILS

ജല്‍ ജീവന്‍ മിഷനിലും, കുടുംബശ്രീയിലും ഒഴിവുകള്‍; ഇന്റര്‍വ്യൂ നടക്കുന്നു

  
Ashraf
March 29 2025 | 10:03 AM

latest job vacancies in jal jeevan mission and kudumbashree through interview

കേരളത്തില്‍ വിവിധ ജില്ലകളിലായി ജലജീവന്‍ മിഷനിലും, കുടുംബശ്രീക്ക് കീഴിലും ജോലിയൊഴിവുകള്‍. വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കി യോഗ്യതക്കനുസരിച്ച് അപേക്ഷ നല്‍കുക. 

ജലജീവന്‍ മിഷന്‍

കണ്ണൂര്‍ ജില്ലയില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി ചിറക്കല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് അഭിമുഖം വഴി ജെ.ജെ.എം വളണ്ടിയര്‍മാരെ നിയമിക്കുന്നു. തപാല്‍ മുഖേനയോ, തന്നിരിക്കുന്ന ഇമെയിലിലൂടെയോ അപേക്ഷ നല്‍കാം.   

യോഗ്യത വിവരങ്ങള്‍

സിവില്‍ എഞ്ചിനീയറിങ്ങ് (ഐ.ടി.ഐ/ഡിപ്ലോമ/ബിടെക്) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 

അപേക്ഷ വിവരങ്ങള്‍?

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്, ഫോണ്‍ നമ്പര്‍, ഇ - മെയില്‍ വിലാസം എന്നിവ സഹിതം ഏപ്രില്‍ ഒമ്പത് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍, പിന്‍ - 670012 എന്ന വിലാസത്തിലോ [email protected] ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.
പ്രദേശവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും

കുടുംബശ്രീ 

കുടുബശ്രീ ജില്ലാ മിഷന്‍ ഇടുക്കി യില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. 

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ 1 പോസ്റ്റ്, 1 (നോണ്‍ ഫാം &ലൈവ്‌ലി ഹുഡ്)- തൊടുപുഴ ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എപ്രില്‍ 2 ന് രാവിലെ 10.30 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.

ബ്ലോക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. 18 നും 35 നും ഇടയില്‍ പ്രായമുളള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഹാജരാകണം.

latest job vacancies in jal jeevan mission and kudumbashree through interview

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  22 minutes ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  37 minutes ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  an hour ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  an hour ago
No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  an hour ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  2 hours ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  2 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  3 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  3 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  3 hours ago