HOME
DETAILS

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

  
March 29 2025 | 18:03 PM

Chhattisgarh Encounter Security Forces Gun Down 17 Maoists

ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. ഇന്ന് ചത്തീസ്ഗഢിലെ സുക്‌മ ജില്ലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ തലക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോവാദി നേതാവ് ജഗദീഷ് ബുദ്രയും ഉൾപ്പെടുന്നു. 2013-ൽ ചത്തീസ്ഗഢ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നന്ദ്‌കുമാർ പട്ടേൽ കൊല്ലപ്പെട്ട ആക്രമണത്തിലെ മുഖ്യ പ്രതിയായിരുന്നു ബുദ്ര. ജിറാം വാലിയിൽ നടന്ന ആ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടിരുന്നു.

2023-ലെ അരൺപുർ ആക്രമണത്തിലും ജഗദീഷിന് പങ്കുള്ളതായി ആരോപണമുണ്ട്. ഈ ആക്രമണത്തിൽ നിരവധി ഡിആർജി ജവാൻമാർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. വർഷങ്ങളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന ജഗദീഷിന്റെ മരണം മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിലെ പ്രധാന വിജയമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് രാവിലെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേർലാപാൽ പ്രദേശത്ത് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സിആർപിഎഫും സംയുക്തമായാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്.

സംഭവ സ്ഥലത്തു നിന്ന് 17 മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏറ്റുമുട്ടലിൽ പരുക്കേറ്റ രണ്ട് ഡിആർജി ഉദ്യോഗസ്ഥരുടെ ആരോ​ഗ്യ നില തൃപ്‌തികരമാണ്. പ്രദേശത്തുനിന്ന് എകെ-47 തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ, സ്ഫോടകവസ്‌തുക്കൾ എന്നിങ്ങനെ വൻ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു.

ദന്തേവാഡയിൽ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് നക്സലുകളെ വധിച്ചിരുന്നു. ത​ല​ക്ക് 25 ലക്ഷം വി​ല​യി​ട്ട മാ​വോ​വാ​ദി നേ​താ​വ് സു​ധീ​ർ എ​ന്ന സു​ധാകറും മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

In a significant operation, security forces in Chhattisgarh have neutralized 17 Maoists in an encounter, marking a major blow to the insurgent group's activities in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  4 days ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  4 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  4 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  4 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  4 days ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  4 days ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  4 days ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  4 days ago