
കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ

ഗസ്സ സിറ്റി: ഗസ്സയില്‍ കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 40ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞ ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 1042 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റേതടക്കം 25 ബേക്കറികളാണ് ഇസ്‌റാഈല്‍ ഉപരോധം മൂലം അടച്ചു പൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗസ്സ നഗരത്തിലെ റഫയില്‍ ഇസ്റാഈല്‍ സൈന്യം 15 സന്നദ്ധ പ്രവര്‍ത്തകരെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയിരുന്നു. റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കൊലപ്പെടുത്തിയത്. സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയാണ് സൈന്യം കുഴികുത്തി മൂടിയത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തകരില്‍ ഓരോരുത്തരെയും സൈന്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യു.എന്‍ മാനവികകാര്യ ഓഫിസ് മേധാവി ജോനാഥന്‍ വിറ്റാല്‍ പറഞ്ഞു. എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുടെയും ആറ് സിവില്‍ ഡിഫന്‍സ്, ഒരു യു.എന്‍ ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങളാണ് റഫയില്‍ നിന്ന് കണ്ടെത്തിയത്.മാര്‍ച്ച് 23ന് പുലര്‍ച്ചെ തെക്കന്‍ ഗസ്സയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഇതില്‍ പരുക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സയണിസ്റ്റ് സേനയുടെ വെടിവയ്പുണ്ടായത്. വിവരം അറിഞ്ഞെത്തിയ രണ്ടാമത്തെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘമാണ് ആദ്യസംഘത്തെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയത്.
Israel has escalated its ground offensive in Gaza, resulting in over 40 deaths in the latest attacks. Since the ceasefire ended, official reports confirm 1,042 fatalities. The blockade has also forced the closure of 25 bakeries, including those operated by the World Food Programme.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 12 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്
Cricket
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 13 hours ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 13 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍
International
• 14 hours ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 14 hours ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 15 hours ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 15 hours ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 15 hours ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 16 hours ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 16 hours ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 16 hours ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 16 hours ago
2029ലെ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 18 hours ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 18 hours ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 19 hours ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 19 hours ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 19 hours ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 19 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 17 hours ago
ആശുപത്രിയിലെത്തി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 17 hours ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 18 hours ago