HOME
DETAILS

'വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കും' ബില്‍ മുസ്‌ലിം വിരുദ്ധമെന്നും എം.കെ സ്റ്റാലിന്‍; കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധിച്ച് ഡി.എം.കെ എം.എല്‍.എമാര്‍

  
Web Desk
April 03, 2025 | 9:41 AM

Tamil Nadu CM MK Stalin Slams Waqf Amendment Bill Vows to Move Supreme Court

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എതിര്‍പ്പുകള്‍ അവഗണിച്ച് പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്. 

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വഖഫ് ബില്ലിനെ എതിര്‍ത്തു. 288 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍  232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിട്ടുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഇത്രയേറെ ഉണ്ടായിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയത്' അദ്ദേഹം പറ#്ഞു.  ഇതിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കും പുലര്‍ച്ചെ വരെ നീണ്ട നടപടികള്‍ക്കുമൊടുവിലാണ് ബില്‍ ലോക്‌സഭ പാസാക്കിയെടുത്തത്.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനും കൈയേറ്റം നിയമവിധേയമാക്കാനും സര്‍ക്കാറിനെ സഹായിക്കുന്ന വഖ്ഫ് ഭേദഗതി ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചു.

എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി, ജെ.ഡി.യു എന്നിവ ബില്ലിനെ അനുകൂലിച്ചു. ബില്‍ മുസ്ലിംകള്‍ക്ക് ഗുണം ചെയ്യുന്നതും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമാണെന്ന നിലപാടാണ് സഭയില്‍ സംസാരിച്ച തെലുഗുദേശം പാര്‍ട്ടി മുതിര്‍ന്ന അംഗം കൃഷ്ണപ്രസാദ് തെന്നട്ടി, കേന്ദ്രമന്ത്രിയും ജെ.ഡി.യു മുതിര്‍ന്ന നേതാവുമായ ലാലന്‍ സിങ് എന്നിവര്‍ സ്വീകരിച്ചത്.

amil Nadu CM MK Stalin criticizes the Waqf Amendment Bill, calling it an attack on democracy. DMK MLAs wear black badges in protest, and Stalin plans to challenge the bill in the Supreme Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  6 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  6 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  6 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  6 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  6 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  6 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  6 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  6 days ago