HOME
DETAILS

വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കോണ്‍ഗ്രസ്

  
Web Desk
April 04, 2025 | 12:38 PM

Congress approached the Supreme Court against the controversial Waqf Amendment Bill

ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ലോക്‌സഭയ്ക്ക് പിന്നാലെ, രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. മുസ് ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദാണ് ഹരജി നല്‍കിയത്. 

നേരത്തെ ബില്ലിനെതിരെ കോടതി സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബില്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ പരാമര്‍ശമുണ്ട്. ബില്ല് നിയമമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡിഎംകെയും, മുസ്‌ലിം ലീഗും പ്രസ്താവനയിറക്കിയിരന്നു. 

അതേസമയം ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായ വഖഫ് നിയമഭേദഗതി ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ല് ഇരുസഭകളിലും പാസായത്.

11 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്ലിന് അനുകൂലമായി 128 പേര്‍ വോട്ടുചെയ്തപ്പോള്‍ എതിര്‍ത്ത് വോട്ട് 95 ആയിരുന്നു. പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികള്‍ ഇവിടേയും വോട്ടിനിട്ട് തള്ളി. എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.എം.എം നേതാക്കളായ ഷിബു സോറന്‍, മഹുവ മാജ, ആംആദ്മി പാര്‍ട്ടി നേതാവ് ഹര്‍ഭജന്‍ സിങ് , തൃണമൂല്‍ കോണ്‍ഗ്രസിലെ സുബ്രതോ ബക്ഷി എന്നിവര്‍ സഭയില്‍ ഹാജരായിരുന്നില്ല. ബിജു ജനത ദള്‍ എം.പി സസ്മീത് പത്ര സര്‍ക്കാറിന് അനുകൂലമായാണ് വോട്ടുചെയ്തത്.

ചര്‍ച്ചക്ക് ശേഷം വെള്ളിയാഴ്ച പുലര്‍ച്ച 1.10 ഓടെയാണ് വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വിവാദ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറിയുള്ള കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി തുടങ്ങിയ പ്രഗത്ഭരായ സുപ്രിം കോടതി അഭിഭാഷകരുടെ സംസാരത്തില്‍ രാജ്യസഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചയില്‍ അക്ഷരാര്‍ഥത്തില്‍ സര്‍ക്കാര്‍ വിയര്‍ത്തു. അങ്ങേഅറ്റം ദുര്‍ബലമായിരുന്നു നിയമവിദഗ്ധര്‍ക്കുമുന്നില്‍ ധനമന്ത്രി നിര്‍മല സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും നടത്തിയ പ്രതിരോധം. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, ആര്‍.ജെ.ഡി നേതാവ് സഞ്ജയ് ഝാ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജെ.പി.സി അംഗവുമായ സയ്യിദ് നസീര്‍ ഹുസൈന്‍, സി.പി.എമ്മിലെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മികച്ച പ്രകടനമാണ് ചര്‍ച്ചയില്‍ കാഴ്ചവെച്ചത്.

 

Congress approached the Supreme Court against the controversial Waqf Amendment Bill. Petition was filed by Congress MP Mohammad Javed.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  4 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  4 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  4 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  4 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  4 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  4 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  4 days ago
No Image

തീതുപ്പുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും; കൊച്ചിയിൽ മോഡിഫൈഡ് കാറുകൾ പൊക്കി പൊലിസ്; ആറ് പോരെ ചോദ്യം ചെയ്തു

Kerala
  •  4 days ago
No Image

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തു

crime
  •  4 days ago