HOME
DETAILS

24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ

  
Shaheer
April 04 2025 | 13:04 PM

Sujatha brings an end to her 24-year career hints at entering Odisha politics

ന്യൂഡല്‍ഹി: കലങ്ങിമറിഞ്ഞ ഒഡീഷ രാഷ്ട്രീയം വൈകാതെ തന്നെ മറ്റൊരു വഴിത്തിരിവിന് വിധേയമാകുമെന്ന് സൂചന. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ നവീന്‍ പട്‌നായിക്കിന്റെ ബിജെഡി സുജാത പാണ്ഡ്യനെ രംഗത്തിറക്കുമെന്ന് അഭ്യൂഹം. നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനായ വി.കെ പാണ്ഡ്യനെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെഡി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ തിരിച്ചടിക്ക് പകരം ചോദിക്കാനും വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താനും വേണ്ടി, വി.കെ പാണ്ഡ്യനു നേരിട്ട തോല്‍വിക്ക് ഭാര്യ സുജാത പാണ്ഡ്യയിലൂടെ കണക്കു ചോദിക്കാനാണ് ബിജെഡി ശ്രമിക്കുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനായിരുന്ന വി.കെ പാണ്ഡ്യന്റെ ഭാര്യയും 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാര്‍ത്തികേയന്റെ വിആര്‍എസ് കേന്ദ്രം അംഗീകരിച്ചിരുന്നു.

മാര്‍ച്ച് 13നാണ് സുജാത കാര്‍ത്തികേയന്‍ വിആര്‍എസിന് അപേക്ഷ നല്‍കിയത്. '1958 ലെ അഖിലേന്ത്യാ സര്‍വീസസ് (മരണ-വിരമിക്കല്‍ ആനുകൂല്യങ്ങള്‍) ചട്ടങ്ങളിലെ റൂള്‍ 16(2എ) പ്രകാരം മൂന്ന് മാസത്തെ നിര്‍ബന്ധിത നോട്ടീസ് കാലയളവില്‍ ഇളവ് നല്‍കി, 2025 മാര്‍ച്ച് 13 മുതല്‍ ശ്രീമതി സുജാത കാര്‍ത്തികേയന്റെ ഐഎഎസില്‍ നിന്ന് വിആര്‍എസ് അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു,' കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ മറ്റൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രം ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2023 ഒക്ടോബറിലാണ് വി.കെ പാണ്ഡ്യന്‍ സര്‍വീസില്‍ നിന്നും വിആര്‍എസ് എടുത്തത്. 2024 ലെ നിയമസഭാ, പൊതുതെരഞ്ഞെടുപ്പുകള്‍ക്കുള്ള ബിജു ജനതാദളിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പാണ്ഡ്യന്റെ പാത പിന്തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുജാതയും വിആര്‍എസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, ബിജെഡിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന്, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന മകളെ പരിചരിക്കുന്നതിനായി സുജാത ആറ് മാസത്തെ അവധിയെടുത്തിരുന്നു. അവധി നീട്ടാനുള്ള സുജാത കാര്‍ത്തികേയന്റെ അപേക്ഷ മുഖ്യമന്ത്രി മോഹന്‍ മാഝിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിരസിച്ചിരുന്നു.

നവീന്‍ പട്നായിക് സര്‍ക്കാരില്‍ ശ്രീ പാണ്ഡ്യന് കാര്യമായ സ്വാധീനമുണ്ടായിരുന്നപ്പോള്‍ നിര്‍ണായകമായ മിഷന്‍ ശക്തി വകുപ്പിന്റെ മേല്‍നോട്ടം വഹിച്ചത് സുജാത കാര്‍ത്തികേയനായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനമൊഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥ സ്വാശ്രയ ഗ്രൂപ്പ് (എസ്എച്ച്ജി) അംഗങ്ങളെ സ്വാധീനിച്ച് ബിജെഡിയെ പിന്തുണയ്ക്കാന്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് സമയത്ത് അവരെ മറ്റൊരു വകുപ്പിലേക്ക് മാറ്റുകയായിരുന്നു.

സുജാത കാര്‍ത്തികേയന്റെ കീഴില്‍ സ്വയം സഹായ സംഘങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആറ് ലക്ഷം സ്വയം സഹായ സംഘങ്ങളിലായി 70 ലക്ഷം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളില്‍ നിന്നുള്ള ശക്തമായ പിന്തുണയാണ് ബിജെഡിയുടെ അതിശയകരമായ വളര്‍ച്ചയ്ക്കും അധികാരത്തില്‍ തുടരുന്നതിനും കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എപ്പോഴും പറഞ്ഞിരുന്നു. മിഷന്‍ ശക്തി വകുപ്പില്‍ സുജാത കാര്‍ത്തികേയന്‍ സേവനമനുഷ്ഠിച്ച സമയത്ത്, വനിതാ ഗ്രൂപ്പുകളിലേക്കുള്ള വായ്പാ ഏഴ് വര്‍ഷത്തിനുള്ളില്‍ 500 കോടിയില്‍ നിന്ന് 15,000 കോടിയായി വര്‍ധിച്ചിരുന്നു. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ അവര്‍ ശക്തമായി ശ്രമിച്ചിരുന്നു. ഇവരുടെ കാലത്ത് സ്വയം സഹായ സംഘങ്ങള്‍ നടത്തിയ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 11,000 കോടിയായിരുന്നു.

ലേഡി ശ്രീറാം കോളേജില്‍ നിന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാഷ്ട്രമീമാംസയില്‍ ഒന്നാം റാങ്കും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ സുജാത കാര്‍ത്തികേയന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വി.കെ പാണ്ഡ്യനെയാണ് വിവാഹം കഴിച്ചത്. പഞ്ചാബ് കേഡര്‍ ലഭിച്ചിരുന്ന പാണ്ഡ്യന്‍ വിവാഹശേഷം ഒഡീഷ കേഡറിലേക്ക് മാറുകയായിരുന്നു.

Sujatha brings an end to her 24-year career; hints at entering Odisha politics



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago