HOME
DETAILS

അർജന്റീന എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ ആ രാജ്യത്തിനായി കളിക്കും: അർജന്റൈൻ സൂപ്പർതാരം 

  
April 04 2025 | 14:04 PM

Argentina player Pablo Mafia has said that he would lace up his boots for Italy if he does not get the chance to play for the Argentina football team

അർജന്റീന ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ താൻ ഇറ്റലിക്ക് വേണ്ടി ബൂട്ട് കെട്ടുമെന്ന് പറഞ്ഞിരിക്കുകയാണ് അർജന്റൈൻ താരം പാബ്ലോ മാഫിയാ. അർജന്റീന തന്നെ വിളിച്ചില്ലെങ്കിൽ സ്പെയ്നിന് പകരം ഇറ്റലിക്ക് വേണ്ടി കളിക്കുമെന്നും പാബ്ലോ മാഫിയ വ്യക്തമാക്കി. ലാ സോണാ 10ന് നൽകിയ അഭിമുഖത്തിലാണ് പാബ്ലോ ഇക്കാര്യം പറഞ്ഞത്.

''അർജന്റീന എന്നെ വിളിക്കുന്നത് വരെ ഞാൻ കാത്തിരിക്കും. എന്നിൽ ആദ്യം താത്പര്യം കാണിച്ചിരുന്ന ടീം അതായിരുന്നു. ഇത് നടന്നില്ലെങ്കിൽ ഞാൻ സ്പെയ്നിന് പകരം ഇറ്റലി ടീമിനെ തെരഞ്ഞെടുക്കും'' പാബ്ലോ മാഫിയ പറഞ്ഞു. 

2023ൽ ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ താരം ഇടം നേടിയിരുന്നു. എന്നാൽ താരത്തിന് ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതുവരെ പാബ്ലൊക്ക് അർജന്റീന ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. പാബ്ലോ മാഫിയോ സ്പെയിനിൽ ഒരു അർജൻ്റീനിയൻ അമ്മയുടെയും ഇറ്റാലിയൻ പിതാവിൻ്റെയും മകനായാണ് ജനിച്ചത്. താരം ഇതിനോടകം തന്നെ ഇറ്റലിക്ക് വേണ്ടി കളിക്കാനുള്ള യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. 

അതേസമയം മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളെ അർജന്റീന പരാജയപ്പെടുത്തിരുന്നു. മെസിയില്ലാതെ ആയിരുന്നു അർജന്റീന ഈ രണ്ട് മത്സരങ്ങളിലും കളിച്ചത്. പരുക്കിന്‌ പിന്നാലെയാണ് മെസിക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായത്.

ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ബ്രസീലിനിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. എന്നാൽ തുടങ്ങുന്നതിനു മുമ്പ് തന്നെ അർജന്റീന അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. ഉറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 14 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റ് ആണ് ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്.

Argentina player Pablo Mafia has said that he would lace up his boots for Italy if he does not get the chance to play for the Argentina football team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  10 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  10 hours ago
No Image

ആദ്യ ഇന്ത്യക്കാരൻ! രോഹിത് ശർമ്മ 300 നോട്ട് ഔട്ട്; ചരിത്രനേട്ടത്തിൽ ഹിറ്റ്മാൻ

Cricket
  •  10 hours ago
No Image

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  11 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  11 hours ago
No Image

മടങ്ങുന്നത് തലയുർത്തി; കോഹ്‌ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും

Cricket
  •  12 hours ago
No Image

ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്

uae
  •  12 hours ago
No Image

റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ

uae
  •  12 hours ago