
വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിക്കെതിരായ പോരാട്ടം സുപ്രിം കോടതിയിലേക്ക്. വഖ്ഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
വഖ്ഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനു വേണ്ടി കെ.സി വേണുഗോപാല്‍ ഹരജി സമര്‍പ്പിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എം.പി മുഹമ്മദ് ജാവേദ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 25 (മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം), 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 29 (ന്യൂനപക്ഷ അവകാശങ്ങള്‍), 300 എ (സ്വത്തവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ജാവേദ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മറ്റു മതങ്ങള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ വഖ്ഫ് കാര്യങ്ങളില്‍ മുസ്ലിംകള്ക്ക് മാത്രമായി കൊണ്ടുവരുന്നത് വിവേചനമാണ്. ഹിന്ദു, സിഖ് മത ട്രസ്റ്റുകള്‍ക്ക് സ്വയം നിയന്ത്രണമാണുള്ളത്. എന്നാല്‍, ഭേദഗതി വഖ്ഫ് കാര്യങ്ങളില്‍ സംസ്ഥാന ഇടപെടല്‍ അനുപാതമില്ലാതെ വര്‍ധിപ്പിക്കുന്നു.
അഞ്ചു വര്‍ഷം ഇസ്ലാം ആചരിക്കാത്തവര്‍ വഖ്ഫ് ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതം പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശത്തെ ലംഘിക്കുകയും വിവേചനം കാട്ടുന്നതുമാണ്. വഖ്ഫ് ബൈയൂസര്‍ വ്യവസ്ഥ നീക്കം ചെയ്യുന്നതിലൂടെ, നിയമം സ്ഥാപിതമായ നിയമതത്വങ്ങളെ അവഗണിക്കുകയും ചരിത്രപരമായ ഉപയോഗത്തെ അടിസ്ഥാനമാക്കി സ്വത്തുക്കളെ വഖ്ഫായി അംഗീകരിക്കാനുള്ള വഖ്ഫ് ട്രൈബ്യൂണലിന്റെ കഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡിലും മുസ്ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയെയും ജാവേദ് ഹരജിയില്‍ ചോദ്യം ചെയ്തു.
ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം വഖ്ഫിന് നല്കുന്ന സംരക്ഷണം ഇല്ലാതാക്കുന്നതാണെന്നാണ് അസദുദ്ദീന്‍ ഉവൈസിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് മുസ്ലിംകള്ക്കെതിരായ ശത്രുതാപരമായ വിവേചനവും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം വിലക്കുന്ന ഭരണഘടനയുടെ 14, 15 ആര്‍ട്ടിക്കിളുകളുടെ ലംഘനവുമാണ്. വഖ്ഫ് ചെയ്യാന്‍ അഞ്ചു വര്‍ഷം വിശ്വാസിയായിരിക്കണമെന്ന നിയന്ത്രണം 1937 ലെ മുസ്ലിം വ്യക്തിനിയമത്തിലെ 3, 4 വകുപ്പുകളുള്ക്ക് വിരുദ്ധമാണ്. ഇസ്ലാമിക നിയമം ചരിത്രപരമായി മുസ്ലിംകളല്ലാത്തവരെ പോലും വഖ്ഫായി സ്വത്ത് സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ മതേതര ജനാധിപത്യ ശക്തികളെ ചേര്‍ത്തുനിര്‍ത്തി ബഹുജന സമരത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്നു ചേര്‍ന്ന അടിയന്തര നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ദേശീയ നേതൃത്വവും തീരുമാനിച്ചു.
മുസ്ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരേയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നത്. സംവരണമടക്കമുള്ള ന്യൂനപക്ഷ, ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന വിശാല പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് ബില്‍. വഖ്ഫ് ബില്ലിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും യോഗം പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, നവാസ് ഗനി എം.പി, ഹാരിസ് ബീരാന് എം.പി, ദസ്തഗീര്‍ ആഖ, ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബില്ലിനെതിരെ ഡി.എം.കെ.യുടെ പേരില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.സ്റ്റാലിനും അറിയിച്ചു. ബില്‍ ംതസൗഹാര്ദ്ദത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധ സൂചകമായി ഡി.എം.കെ അംഗങ്ങളും സഖ്യകക്ഷികളും കറുത്ത ബാഡ്ജ് ധരിച്ചാണ് കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• 2 days ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• 2 days ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 2 days ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 2 days ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 2 days ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• 2 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• 2 days ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 2 days ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 2 days ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 2 days ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago