HOME
DETAILS

ക്യൂ ഇല്ലാതെ എളുപ്പത്തിൽ ടോക്കൺ എടുക്കാം; സംസ്ഥാനത്തെ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏർപ്പെടുത്തുന്നു

  
Sabiksabil
April 05 2025 | 13:04 PM

Skip the Queue Get Tokens Easily Digital Payment System Introduced in State Hospitals

 

തിരുവനന്തപുരം: ഡിജിറ്റല്‍ പണമടക്കല്‍, ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്കാന്‍ എന്‍ ബുക്ക് എന്നിവയുടെ ഉദ്ഘാടനം ഏപ്രിൽ 7-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവ വഴി പിഒഎസ് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഇതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഒപി ടിക്കറ്റ് മുതലായ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ സൗകര്യമാകും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ (ഗൂഗിൾ പേ, ഫോൺ പേ) തുടങ്ങിയ വഴികളിലൂടെ പണമടക്കാം. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബാക്കി ആശുപത്രികളിലും ഒരു മാസത്തിനുള്ളിൽ സംവിധാനം ഏർപ്പെടുത്താനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്: സംസ്ഥാനത്തെ എല്ലാ മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനത്തിനായി മുന്‍കൂറായി ഒപി ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ്. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ 687 ആശുപത്രികളും, താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള 80-ഓളം കേന്ദ്രങ്ങളും ഈ സംവിധാനത്തിന് കീഴിലുണ്ട്. കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, അക്ഷയ കേന്ദ്രം എന്നിവ വഴി പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാം.

എം-ഇഹെല്‍ത്ത് മൊബൈല്‍ അപ്ലിക്കേഷന്‍: തന്റെ യു.എച്ച്.ഐ.ഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യക്തിയും കുടുംബാംഗങ്ങളുടേയും ചികിത്സാ വിവരങ്ങൾ, മരുന്ന് കുറിപ്പുകൾ, ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ തുടങ്ങിയവ ഡിജിറ്റലായി ലഭിക്കുന്നതാണ് എം-ഇഹെല്‍ത്ത് ആപ്പ്. ആന്‍ഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ്പ് വഴി മുന്‍കൂറായി ഒപി ടിക്കറ്റും ബുക്ക് ചെയ്യാം.

സ്കാന്‍ എന്‍ ബുക്ക്: ആശുപത്രിയിൽ ഡോക്ടറുടെ സേവനത്തിനായി മുന്‍കൂറായി ടോക്കൺ എടുക്കാതെ വന്ന രോഗികൾക്ക് ക്യൂ ഇല്ലാതെ ടോക്കൺ എടുക്കാൻ സഹായിക്കുന്നതാണ് സ്കാന്‍ എന്‍ ബുക്ക്. ആശുപത്രിയിലെ ക്യുആർ കോഡ് സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്ത് ഓണ്‍ലൈനായി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിലൂടെ റിസപ്ഷനിൽ നിന്നുള്ള കാത്തിരിപ്പ് ഒഴിവാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  a day ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  a day ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  a day ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  a day ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  a day ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  a day ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  a day ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  a day ago