ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടികൊള്ള
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുമേല്‍ ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. ഡീസലിനും പെട്രോളിനും 2 രൂപ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചെങ്കിലും ഇന്ധന വില മാറ്റമില്ലാതെ തുടരുമെന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ അറിയിച്ചെന്ന് കേന്ദ്ര പെട്രോളിയം വിശദീകരിച്ചു.
രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. 50 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി നിരക്കില്‍ പാചക വാതക വാതക സിലിണ്ടര്‍ വാങ്ങുന്നവര്‍ക്കും വിലവര്‍ധന ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉജ്വല സ്‌കീം ഉപഭോക്താക്കള്‍ക്ക് 550 രൂപയ്ക്ക് ലഭിക്കുന്ന സിലിണ്ടറിന് മറ്റുള്ളവര്‍ 853 രൂപ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനു പിന്നാലെ ഇന്ധന വില വര്‍ധിക്കുമെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധന ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതേ വാര്‍ത്താ സമ്മേളനത്തിലാണ് ഗാര്‍ഹിക പാചകപാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച വിവരവും കേന്ദ്ര മന്ത്രി അറിയിച്ചത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായില്ലെങ്കിലും പാചകവാതക സിലിണ്ടര്‍ വില കൂട്ടിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്നും കേന്ദ്രസര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."