HOME
DETAILS

വഖ്ഫ് നിയമത്തിനെതിരായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നു; പരക്കെ കേസും വന്‍ പിഴയും; എസ്പി നേതാവ് സുമയ്യ റാണയ്ക്ക് പിഴയിട്ടത് പത്തുലക്ഷം രൂപ

  
Web Desk
April 08, 2025 | 1:38 AM

Yogi Adityanath government in UP cracks down on protesters against Waqf Amendment Act

ലഖ്‌നൗ: വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തി യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെരുന്നാള്‍ ദിനത്തിലും വെള്ളിയാഴ്ച ജുമുഅ ദിനത്തിലും വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനപ്രകാരം പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും പ്രതിഷേധസൂചകമായി കൈയില്‍ കറുത്ത റിബണ്‍ ധരിച്ചവര്‍ക്കും എതിരേയാണ് പ്രതികാര നടപടി സ്വീകരിക്കുന്നത്. മുസഫര്‍നഗറില്‍ കറുത്ത ബാഡ്ജ് ധരിച്ച് നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 24 പേര്‍ക്കെതിരെ കേസെടുത്തു. രണ്ടുലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസയച്ചു. 
സീതാപൂര്‍ ജില്ലാ ഭരണകൂടം 60 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതും കറുത്ത ബാഡ്ജ് ധരിച്ച് പള്ളിയിലെത്തിയതിന്റെ പേരിലാണ്. ഗുജറാത്തിലെ സൂറത്തില്‍ വഖ്ഫ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് ഏകദേശം അമ്പതിലധികം പേരെയാണ് കസ്റ്റഡിയിലെടുത്തത്.

 

 

പ്രതിഷേധക്കാര്‍ക്കെതിരേ കനത്ത പിഴ ചുമത്താനും നടപടി കടുപ്പിക്കാനുമാണ് യു.പി പൊലിസിന്റെ തീരുമാനം. ഈ വര്‍ഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ചയായ മാര്‍ച്ച് 28ന് കറുത്ത ബാഡ്ജ് ധരിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ച മുസഫര്‍നഗറിലെയും നോയിഡയിലെയും 24 ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും പൊലിസ് നോട്ടീസ് നല്‍കി. ഇവരോട് രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെച്ച് ഈ മാസം 16 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റ് ചില കേസുകളില്‍ നോയിഡയിലെ പൊലിസ് ഇമാമുമാര്‍ക്ക് 50,000 രൂപയുടെ നോട്ടീസ് അയച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.പിയില്‍ നിരവധി പേരെ മുന്‍തകരുതല്‍ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. വിവാദമായ പൗരത്വനിയമത്തിനെതിരേ (സി.എ.എ) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയാണ് ഇത്തരത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം കസ്റ്റഡിയിലെടുത്തത്.

നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനംചെയ്ത പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സമാജ്‌വാദി പാര്‍ട്ടി ദേശീയ വക്താവ് സുമയ്യ റാണയ്ക്ക് പത്തുലക്ഷം രൂപയാണ് പിഴയിട്ടത്. ഇവരോട് അടുത്ത തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ച് പൊലിസ് നോട്ടീസയച്ചു. അതേസമയം, നോട്ടീസിലെ നിര്‍ദേശം പാലിക്കുമെന്നും 10 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് സമര്‍പ്പിക്കുമെന്നും സുമയ്യ പറഞ്ഞു. പൊലിസിന്റെ നടപടിയെ കോടതിയില്‍  ചോദ്യംചെയ്യുമെന്നും അവര്‍ അറിയിച്ചു.

ഭരണഘടനാവിരുദ്ധമായ ബില്ലിനെതിരേ തീര്‍ത്തും ജനാധിപത്യപരമായി പ്രതിഷേധിച്ചതിന്റെ പേരില്‍ കേസെടുക്കുകയും പിഴചുമത്തുകയുംചെയ്തത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. റാണ അന്തരിച്ച പ്രശസ്ത കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മുനവ്വര്‍ റാണയുടെ മകളാണ് സുമയ്യ റാണ.

Yogi Adityanath government in UP cracks down on protesters against Waqf Amendment Act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  4 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  4 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  4 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  4 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  4 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  4 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  4 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  4 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  4 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  4 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  5 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  5 days ago