കെട്ടിടം പണിയുകയാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, കെട്ടിടങ്ങളിലെ അഗ്‌നി സുരക്ഷാ സംവിധാനത്തില്‍ കൃത്രിമം കാണിച്ചാല്‍ യുഎഇയില്‍ കനത്ത പിഴ
അബൂദബി: ഓട്ടോമാറ്റിക് അഗ്‌നിശമന സംവിധാനത്തിന്റെ ഏതെങ്കിലും ഭാഗം പരിഷ്‌കരിക്കുകയോ വിച്ഛേദിക്കുകയോ നീക്കുകയോ ചെയ്യുന്നതിനെതിരെ കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി. നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം വരെ പിഴ ചുമത്തും.
സിവില്‍ ഡിഫന്‍സ് സേവനങ്ങളിമായി ബന്ധപ്പെട്ട 2012 ലെ നിയമം അനുസരിച്ച് അനുസരിച്ച്, ഓട്ടോമാറ്റിക് ഫയര്‍ സപ്രഷന്‍ സിസ്റ്റത്തിന്റെ ഏതെങ്കിലും ഭാഗം പരിഷ്‌ക്കരിക്കുകയോ വിച്ഛേദിക്കുകയോ നീക്കുകയോ മൂടുകയോ ചെയ്താല്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യ വീടുകളും റെസിഡന്‍ഷ്യല്‍ വീടുകളും ഒഴികെ, നിലവിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണത്തിലിരിക്കുന്നവയ്ക്കും ഈ വ്യവസ്ഥ ബാധകമാണ്.
മന്ത്രിസഭ പാസാക്കിയ പ്രമേയം പ്രകാരം, അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികള്‍ വഴി അവരുടെ അഗ്‌നി സുരക്ഷാ സംവിധാനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സ്ഥാപനത്തിന്റെയും കെട്ടിടങ്ങലുടെയും ഉടമകള്‍ക്ക് ബാധ്യതയുണ്ട്.
കൂടാതെ, അടിയന്തര ഘട്ടങ്ങളില്‍ തത്സമയ പ്രതികരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമുകളുമായും വാഹനങ്ങളുമായും കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് മോണിറ്ററിംഗ് സിസ്റ്റത്തിലും കെട്ടിട ഉടമകള്‍ അംഗമാകണം.
അഗ്‌നി സുരക്ഷാ പാലനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള പ്രത്യേക ഫീസുകളും പ്രമേയത്തില്‍ വിവരിക്കുന്നുണ്ട്. സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനുള്ള പിഴകളെ സംബന്ധിച്ചും പ്രമേയത്തില്‍ പ്രതിബാധിക്കുന്നുണ്ട്.
എന്തെങ്കിലും തരത്തിലുള്ള അപകട സമയത്ത് ഒരു സ്ഥാപനത്തിന് ശരിയായ അഗ്‌നി പ്രതിരോധ നടപടികളോ അഗ്‌നിശമന ഉപകരണങ്ങളോ ഇല്ലെങ്കില്‍ അഗ്‌നിശമന, രക്ഷാപ്രവര്‍ത്തന ചെലവുകള്‍ക്കായി 50,000 ദിര്‍ഹം വരെ ഈടാക്കാം എന്നും നിയമത്തില്‍ പറയുന്നുണ്ട്.
ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി, കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിക്കാനും, ലംഘന നോട്ടീസുകള്‍ പുറപ്പെടുവിക്കാനും, പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് ജുഡീഷ്യല്‍ അധികാരം നല്‍കിയിട്ടുണ്ട്. ലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനും നിയമം അനുവദിക്കുന്നു.
UAE authorities have issued a stern warning against tampering with fire safety systems in residential and commercial buildings. Violators will face hefty fines, reinforcing the country's commitment to public safety and strict building regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."