HOME
DETAILS

'ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കി'; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍

  
Web Desk
April 08 2025 | 12:04 PM

Indian community has made valuable contributions to the development of the UAE Sheikh Hamdan meets Narendra Modi

ന്യൂഡല്‍ഹി: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ദുബൈ കിരീടാവകാശിയായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനായാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. 

വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശം പ്രകടിപ്പിച്ചു. പരസ്പര വിശ്വാസത്തിലും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ മികച്ച ഭാവിയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 

ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് ശക്തമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങള്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ശക്തി വീണ്ടും ഉറപ്പിച്ചു. അത് വിശ്വാസത്തില്‍ കെട്ടിപ്പടുത്തതും, ചരിത്രത്താല്‍ രൂപപ്പെടുത്തിയതും, അവസരങ്ങളും, നൂതനാശയങ്ങളും, ശാശ്വതമായ സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്നതുമാണ്, ഷെയ്ഖ് ഹംദാന്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ ആശംസകള്‍ ഷെയ്ഖ് ഹംദാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. യുഎഇ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുക, സുരക്ഷാ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ വര്‍ധിപ്പിക്കുക, സമാധാനത്തിവും സ്ഥിരതയ്ക്കുള്ള ശ്രമങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നീ കാര്യങ്ങളില്‍ ഇരു നേതാക്കളും കാര്യഗൗരവമായ ചര്‍ച്ച നടത്തി.

പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടു നടത്തുന്ന സംയുക്ത സംരംഭങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി. 

Dubai's Crown Prince, Sheikh Hamdan bin Mohammed Al Maktoum, commenced his first official visit to India on April 8, 2025, aiming to strengthen the Comprehensive Strategic Partnership between the UAE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  a day ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  a day ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  a day ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  a day ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  a day ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  a day ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  a day ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  a day ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago