HOME
DETAILS

ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് വെള്ളിയാഴ്ച

  
Web Desk
April 08 2025 | 16:04 PM

Doha Student Summit on Friday

ദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് ഏപ്രില്‍ 11 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി അഞ്ച് പ്രധാന സെഷനുകളിലായിട്ടാണ് ക്രമീകരിച്ചി രിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

വിദ്യാര്‍ത്ഥികളെ ധാര്‍മികമായും സാംസ്‌കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ അവര്‍ക്ക്പ്ര ചോദനം നല്‍കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
2012  ല്‍ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനകം വ്യതിരിക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സമ്മേളനം, നഹ്ദ ക്യാമ്പുകള്‍, ഹിറ്റ്ഫിറ്റ് കായിക പരിശീലനങ്ങള്‍, ഇഖ്‌റഅ് ട്രൈനിംഗ് സെഷനുകള്‍ എന്നിവ ഇക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ട പ്രധാന പരിപാടികളായിരുന്നു.

പ്രമുഖരായ മൂന്നു വിദഗ്ദ്ധരാണ് ഏപ്രില്‍ 11ന് നടക്കുന്ന ദോഹ സ്റ്റുഡന്റ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണയും ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ജനറേഷന്‍ അമേസിംഗ് പ്രോഗ്രാംസ് ആക്ടിംഗ് ഡയറക്ടറുമായ ഫാത്തിമ അല്‍ മഹ്ദി ആണ് ആദ്യ സെഷനില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ കരിയര്‍ സംബന്ധമായ വിഷയങ്ങള്‍ സംസാരിക്കുന്ന ഫാത്തിമ അല്‍ മഹ്ദി അറിയപ്പെടുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് ലേണിങ് എക്‌സ്‌പേര്‍ട്ടാണ്.

കേരളത്തിലെ പ്രമുഖ ടെക്‌നോളജിസ്റ്റും, അഡാപ്റ്റ് സി ഇ ഒ യുമായ യുമായ ഉമര്‍ അബ്ദുസ്സലാം ആണ് മറ്റൊരു സെഷനില്‍ പങ്കെടുക്കുന്നത്.Al, Cybersecurtiy and Ethics: Navigating the Future of Careers എന്ന വിഷയത്തിലാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുക. സോഷ്യല്‍ അനലിസ്റ്റ് സിപി അബ്ദുസമദ് ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷന്‍, സമാപന സെഷന്‍ എന്നിവയും പ്രത്യേകം നടക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ ക്കുമായി https://dss insightqatar.org എന്ന വെബ്‌സൈറ്റു വഴിയോ +974 3368 0781 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. 
മിഡ്മാക്ക് റൌണ്ട് എബൌട്ടിനടുത്ത കാലിക്കറ്റ് നോട്ട്ബുക്കില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ ഇന്‍സൈറ്റ് ഖത്തര്‍ ജനറല്‍ സെക്രട്ടറി വഫ അബ്ദുല്‍ ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ സന റഷീദലി, അമ്മാര്‍ അസ്‌ലം, സംഘാടക സമിതി അഡ്വൈസറി ചെയര്‍മാന്‍ ഷമീര്‍ വലിയ വീട്ടില്‍, ചെയര്‍മാന്‍ മശ്ഹുദ് തിരുത്തിയാട് എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ നിഹാദ്, ജനറല്‍ കണ്‍വീനര്‍ ശനീജ്, മീഡിയ കണ്‍വീനല്‍ അലി റഷാദ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  a day ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  a day ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  a day ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  a day ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  a day ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  a day ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  a day ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  a day ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  a day ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago