ദോഹ പോര്‍ട്ടില്‍ ഫിഷിങ് എക്‌സിബിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എക്‌സിബിഷന്‍ ഇന്നു മുതല്‍
ദോഹ: ഏപ്രില്‍ 9 മുതല്‍ 12 വരെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കുന്ന മിന ഫിഷിങ് എക്‌സിബിഷന്റെ മത്സ്യബന്ധന പ്രദര്‍ശനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
മത്സ്യ ബന്ധന രംഗത്തെ ഏറെ സവിശേഷതകളുള്ള നാല് ദിവസത്തെ പരിപാടി മത്സ്യ ബന്ധന രംഗത്ത് ഖത്തറിന്റെ പാരമ്പര്യത്തെയും നവീനതകളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരിക്കും. 30-ലധികം പ്രാദേശിക മത്സ്യബന്ധന ബ്രാന്‍ഡുകള്‍, പ്രായോഗിക അനുഭവങ്ങള്‍, തത്സമയ സമുദ്ര പ്രകടനങ്ങള്‍, ആവേശകരമായ മത്സ്യബന്ധന മത്സരം എന്നിവ പ്രദര്‍ശനത്തിന് മാറ്റു കൂട്ടും.
മത്സ്യബന്ധന പ്രദര്‍ശനം കടല്‍ പ്രേമികളുടെ ഒരു ആഘോഷമായി മാറുമെന്നും നിങ്ങള്‍ മത്സ്യബന്ധന രംഗത്ത് പരിചയസമ്പന്നനായ ഒരു പ്രൊഫഷണലായാലും അതിനോട് അഭിനിവേശമുള്ള ഹോബിയായി കാണുന്ന ഒരാളായാലും ഫിഷിങ് മേഖലയിലെ കോര്‍ത്തിണക്കി ഒരു ഏകജാലക സൗകര്യം ഈ പരിപാടിയിലൂടെ വാഗ്ദാനം ചെയ്യുന്നതായും ഓള്‍ഡ് പോര്‍ട്ട് സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ മുല്ല അറിയിച്ചു.
പൈതൃകം ആധുനികതയെ കണ്ടുമുട്ടുന്ന ഈ സവിശേഷ അനുഭവം ആതിഥേയത്വം വഹിക്കുന്നതില്‍ ഓള്‍ഡ് ദോഹ തുറമുഖം അഭിമാനിക്കുന്നതായും കൂടാതെ കടലിനോടുള്ള സ്‌നേഹം പങ്കിടാനും ആഘോഷിക്കാനും ഒരു സമൂഹം ഒത്തുചേരുന്നതായും ഈ പ്രദര്‍ശനത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസവും വൈകുന്നേരം 4 മുതല്‍ 9 വരെ ഓള്‍ഡ് മീന പോര്‍ട്ടില്‍ നടക്കുന്ന പ്രദര്‍ശനം തികച്ചും സൗജന്യവും കുടുംബ സൗഹൃദപരവുമായിരിക്കും രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമുദ്ര തുറമുഖത്തിന്റെ ഹൃദയഭാഗത്തുള്ള ഖത്തറിന്റെ കടല്‍ യാത്രാ പൈതൃകത്തിലേക്ക് ഊളിയിടാന്‍ കടല്‍ പ്രേമികളെയും മത്സ്യബന്ധന പ്രേമികളെയും ജിജ്ഞാസയുള്ള പര്യവേക്ഷകരെയും ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."