HOME
DETAILS

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍

  
April 11 2025 | 04:04 AM

Mumbai Terror Attack Case Tahawwur Rana Granted 18-Day NIA Custody Strong Evidence Including David Headleys Emails

 

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ (64) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ചന്ദര്‍ജിത് സിങാണ് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ച ഉടന്‍, എന്‍ഐഎ പട്യാല ഹൗസ് കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന വെളിപ്പെടുത്താന്‍ റാണയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുക്കളുടെയും സ്വത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഇ-മെയില്‍ റാണയ്ക്ക് അയച്ചിരുന്നു. ഈ ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയും അബ്ദുര്‍ റഹ്മാനും ഉള്‍പ്പെട്ടിരുന്നതായി ഹെഡ്‌ലി റാണയെ അറിയിച്ചതായും എന്‍ഐഎ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ റാണയെ എത്തിച്ചതിന് പിന്നാലെ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തി. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചു. വിമാനത്താവളത്തില്‍വച്ച് റാണയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതി പരിസരത്ത് റാണയെ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

റാണയ്ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ് ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും വിസ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാണയുടെ സ്ഥാപനമാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2018 ഓഗസ്റ്റില്‍ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ, ശിവസേന (യുബിടി) നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 16 വര്‍ഷത്തിന് ശേഷം തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നു. മുംബൈയിലെ തിരക്കേറിയ ഒരു ചത്വരത്തില്‍ റാണയുടെ വധശിക്ഷ നടപ്പാക്കണം. ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം, പ്രിയങ്ക ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റാണയ്ക്ക് പിന്നാലെ ഹാഫിസ് സയ്യിദിനെയും ഡേവിഡ് ഹെഡ്‌ലിയെയും ഇന്ത്യയിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കാനാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  6 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  6 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago