
രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ

ഐപിഎല്ലിൽ ആദ്യ അഞ്ചു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് ജയവും മൂന്ന് തോൽവിയുമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനുള്ളത്. അവസാന മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രാജസ്ഥാന്റെ ഈ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
''ലേലത്തിൽ രാജസ്ഥാന് പിഴച്ചത് ആ കാര്യങ്ങളിലാണ്. ജോസ് ബട്ലർ, അശ്വിൻ, യുസി ചഹാൽ എന്നിവരെ അവർ നിലനിർത്താത്തത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴുള്ള ടീമിൽ ഷിർമോൺ ഹെറ്റ്മെയറിന് പരുക്ക് സംഭവിച്ചാൽ അവർക്ക് അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ല'' റോബിൻ ഉത്തപ്പ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.
അവസാന മത്സരത്തിൽ രാജസ്ഥാനെ 58 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് തകർത്തു വിട്ടത്. ഗുജറാത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് പുറത്താവുകയായിരുന്നു.
രാജസ്ഥാൻ നിരയിൽ ഷിർമോൺ ഹെറ്റ്മെയർ അർദ്ധ സെഞ്ച്വറി നേടി. 32 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെ 52 റൺസായിരുന്നു താരം നേടിയത്. 28 പന്തിൽ 41 റൺസ് നേടി സഞ്ജുവും 14 പന്തിൽ 26 റൺസ് നേടി റിയാൻ പരാഗും മികച്ച ചെറുത്തുനിൽപ്പ് നടത്തി.
മത്സരത്തിൽ ഗുജറാത്തിനു വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ രാജസ്ഥാൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. കുൽവന്ദ് കെജ്രോലിയ, മുഹമ്മദ് സിറാജ്, അർഷദ് ഖാൻ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി.
ഏപ്രിൽ 13ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയൽസിന്റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തിൽ സഞ്ജുവും സംഘവും ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Former Indian player Robin Uthappa speaks out about Rajasthan Royals' poor performance in the IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 4 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 4 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 4 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 4 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 4 days ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 4 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 4 days ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 4 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 4 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 4 days ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 4 days ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 4 days ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 4 days ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 4 days ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 days ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 4 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 4 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 4 days ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്
Saudi-arabia
• 4 days ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 4 days ago
ഖാരിഫ് സീസണ്; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 4 days ago