HOME
DETAILS

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്, എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പ്രഖ്യാപനവുമായി അമിത് ഷാ

  
April 11 2025 | 12:04 PM

AIADMK Rejoins NDA Alliance Amit Shah Makes Announcement

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മല്‍സരിക്കുമെന്ന് എടപ്പാടി പളനി സ്വാമിയുടെ (ഇപിഎസ്) സാന്നിധ്യത്തില്‍ യൂണിയന്‍ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇപിഎസിന്റെയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക.

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, എഡപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലായിരിക്കും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും വ്യക്തമാക്കി. എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേര്‍ന്നിരിക്കുന്നത് യാതൊരു ഉപാധികളുമില്ലാതെയാണെന്നും അമിത് ഷാ അറിയിച്ചു. ഒപിഎസ്, ടിടിവി ദിനകരന്‍ തുടങ്ങിയവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ സഖ്യം ഇടപെടില്ലെന്നായിരുന്നു മറുപടി. സീറ്റ് വിഭജനം, മന്ത്രിസഭാ രൂപീകരണം തുടങ്ങിയ വിഷങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയ്ക്ക് ആശയക്കുഴപ്പം വേണ്ടെന്നും ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ പൊതുവായ ഒരു നിലപാടെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എഡപ്പാടി കെ. പളനിസ്വാമിയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

In a major political shift, AIADMK has officially rejoined the NDA alliance for the 2026 Tamil Nadu Assembly elections. Union Home Minister Amit Shah announced the alliance in Chennai, confirming that AIADMK will contest under PM Modi's leadership. Shah stated that Edappadi Palaniswami will be NDA's CM face and dismissed any conditions behind the reunion. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago