
'ഞാനും കുടുംബവും മാത്രം പോയില്ല' നന്ദ നഗറിലെ അവസാന മുസ്ലിം കുടുംബം; ജീവിതം പറഞ്ഞ് അഹമ്മദ് ഹസന്, വിദ്വേഷം പുകയുന്ന ഉത്തരേന്ത്യന്‍ പട്ടണങ്ങള്‍

തീവ്ര വലതു പക്ഷ രാഷ്ട്രീയം ഈ രാജ്യത്തിന്റെ ഐക്യത്തെ എത്രമാത്രം ഹീനമായാണ് തകര്‍ക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയാണ് നന്ദനഗര്‍ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. ഒന്നാണെന്ന ബോധത്തെ രണ്ടാണെന്ന ആര്‍ത്തനാദങ്ങള്‍ വിഴുങ്ങുന്ന പ്രതിസന്ധിയുടെ കെട്ടകാലത്ത് നന്ദനഗര്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഇരുണ്ട ഏടാണ്. അഹമ്മദ് ഹസനും അതൊരു ഇരുണ്ട ഏടാണ്. ജീവിതം കരുപിടിപ്പിച്ച നാട് വിട്ട് ദൂരെ ഒരിടത്ത് അഭയം തേടേണ്ടി വന്ന നന്ദനഗറിലെ പതിനഞ്ചു കുടുംബങ്ങള്‍ക്കും അതൊരു കറുത്ത ഏടു തന്നെയായിരിക്കും. ജനാധിപത്യരാജ്യങ്ങഘളുടെ അമ്മ അഗാധമായ ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍, നീതിയുടെ ദേവത കണ്ണുപ്പൊത്തി ചിരിച്ചപ്പോള്‍ അവര്‍ക്ക് നന്ദാകിനിയുടെ തീരത്തു നിന്ന് പലായനം ചെയ്യേണ്ടി വന്നു. അത് ഇനിയും സ്വപ്നം മാത്രമാണെന്നും ഇന്നത്തെ ഇന്ത്യയില്‍ മുസ്ലിംകള് സുരക്ഷിതരാണന്നും പറയുന്ന മഹായോഗിയുടെ അയല്‍സംസ്ഥാനത്തെ കഥയാണിത്, അല്ല ജീവിതകഥയാണിത്. വെറുപ്പിന്റെ കാറ്റു പരത്തുന്ന തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ നന്ദനഗറിലെ മുസ്ലിംകളുടെ ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ജീവിത കഥ.
എല്ലാ ദിവസവും രാവിലെ 8 മണിക്ക്, അഹമ്മദ് ഹസന് ഉത്തരാഖണ്ഡിലെ വിദൂര ഹിമാലയന്‍ പട്ടണമായ നന്ദനഗറിലൂടെ ഒഴുകുന്ന നന്ദാകിനി നദിയുടെ തീരത്തുള്ള തന്റെ ഡ്രൈ-ക്ലീനിംഗ് കടയുടെ ഷട്ടര്‍ തുറക്കും.
അയാള്‍ തന്റെ കടയുടെ പിങ്ക് നിറത്തിലുള്ള ചുമരുകളില്‍ പ്ലാസ്റ്റിക് കവറുകളില്‍ ഡ്രൈ-ക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ വൃത്തിയായി തൂക്കിയിടും. പിന്നെ 49 വയസ്സുള്ള ആ മനുഷ്യന് ഉപഭോക്താക്കളെ കാത്തിരിക്കും.
2024 സെപ്റ്റംബര്‍ വരെ, ഉച്ചഭക്ഷണ സമയമാകുമ്പോഴേക്കും ഷെര്‍വാണി, സ്യൂട്ടുകള്‍, കോട്ടുകള്‍, പാന്റ്സ്, ശൈത്യകാല വസ്ത്രങ്ങളുമായി 20 മുതല്‍ 25 വരെ ഉപഭോക്താക്കള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുമായിരുന്നു. ചിലര്‍ അദ്ദേഹത്തോടൊപ്പം ഒരു കപ്പ് ചായ കുടിക്കുകയും രാഷ്ട്രീയവും തമാശകളും പറയുകയും അവരുടെ പുഞ്ചിരികളും സങ്കടങ്ങളും പങ്കിടുകയും ചെയ്യുമായിരുന്നു. ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ചുരുക്കം ചില മുസ്ലിംകളുമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രതിദിനം അഞ്ചില്‍ താഴെ ഹിന്ദു ഉപഭോക്താക്കള്‍ മാത്രമേ അദ്ദേഹത്തിന്റെ കടയില്‍ എത്തുന്നുള്ളൂ. ഒരു മുസ്ലിം ഉപഭോക്താവിനെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹത്തിനറിയാം.
ഹസന് ആണ് ആ പട്ടണത്തിലെ അവസാനത്തെ മുസ്ലിം പുരുഷന്.
തലമുറകളായി, 15 മുസ്ലിം കുടുംബങ്ങള്‍ നന്ദനഗറില്‍ ജീവിച്ചു പോന്നിരുന്നു. ഹസന് ജനിച്ചു വളര്‍ന്നതും, അദ്ദേഹത്തിന്റെ കുടുംബത്തിന് ഹിന്ദു ഉത്സവങ്ങള്‍ക്ക് ക്ഷണം ലഭിച്ചതും, ഈദിന് അയല്ക്കാര്ക്ക് വിരുന്ന് ഒരുക്കിയതും ഇവിടെയാണ്. ഹിന്ദു ശവസംസ്കാര ചിതകള്‍ക്കായി വിറക് ശേഖരിക്കുകയും, തന്റെ ഹിന്ദു സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ ചുമലില്‍ വഹിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് ഉണ്ടായ മുസ്ലിം വിരുദ്ധ അക്രമത്തിന്റെ സ്ഫോടനത്തോടെയാണ് ഇതെല്ലാം മാറിമറിഞ്ഞത്. എന്നാല്‍ കോവിഡ്-19 മുതല്‍ ന്യൂനപക്ഷ സമൂഹത്തിനെതിരായ വികാരത്തില്‍ വ്യാപകമായ മാറ്റമുണ്ടായതായി ഹസന് പറഞ്ഞു.
വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളും മാര്‍ച്ചുകളും മുസ്ലിംകള്ക്കെതിരായ ആക്രമണങ്ങളിലാണ് കലാശിച്ചത്. അവരുടെ കടകള്‍ നശിപ്പിക്കപ്പെട്ടു. ജീവന് ഭീഷണിയുള്ളതിനാല്‍, പട്ടണത്തിലെ മുസ്ലികള് രാത്രിയുടെ മറവില്‍ ഓടി രക്ഷപ്പെട്ടു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് 2024ല്‍ നടന്ന ഒരു സംഭവമാണിത്, എഴുതപ്പെട്ട ഭരണഘടനയും ആയിരക്കണക്കിന് കോടതികളും നീതിയുടെ കാവലാളായി ന്യൂഡല്‍ഹിയില്‍ പ്രോജ്ജലമായി നിലകൊള്ളുന്ന പരമോന്നത നീതി പീഠവുമുള്ള ഒരു രാജ്യത്ത്.
ഹസന് മാത്രമാണ് ഭാര്യയും രണ്ട് പെണ്മക്കളും രണ്ട് ആണ്മക്കളുമായി തിരിച്ചെത്തിയത്. തന്റെ ജന്മനാടായ ഒരിടത്ത് എങ്ങനെയെങ്കിലും ജീവിക്കാമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പക്ഷേ ഹസനും കുടുംബവും ഇപ്പോഴും ഭയത്തിലാണ് കഴിയുന്നത്.
അവരുടെ ഹിന്ദു അയല്‍ക്കാര്‍ അവരോട് സംസാരിക്കാറില്ല. എല്ലാ വൈകുന്നേരവും പതിവുപോലെ അയാള്‍ നദിക്കരയില്‍ നടക്കാന്‍ പോകാറില്ല. മക്കളെയും ഭാര്യയെയും കാണാന്‍ അയാള്‍ ആരെയും അനുവദിക്കാറില്ല. കൂടുതല്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്ക ഒരു കനലായി അയാള്‍ക്കുള്ളിലുണ്ട്.
'ഞാന്‍ എന്റെ കടയില്‍ പോയി വീട്ടിലേക്ക് മടങ്ങും. ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം,' ഹസന് പറഞ്ഞു. 'എന്റെ ജീവിതം മുഴുവന്‍ ഈ പട്ടണത്തില്‍ ചെലവഴിച്ചതിനുശേഷം ഞാന്‍ ഒരു പ്രേതമാണെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ പൂര്‍ണ്ണമായും അദൃശ്യനാണ്. ആരും എന്നോട് സംസാരിക്കുന്നുപോലുമില്ല.'
ഹസന് സങ്കടത്തോടെ പറഞ്ഞുനിര്‍ത്തി.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 10 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നന്ദനഗറിലെത്താം. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ പട്ടണം നന്ദാകിനിയുടെ പോഷകനദികളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2,000 പേര് ഇവിടെ താമസിക്കുന്നു. ഗംഗാ നദിയുടെ ആറ് പോഷകനദികളില്‍ ഒന്നാണ് നന്ദാകിനി നദി. ഹിന്ദുക്കള്‍ ഇതിനെ പവിത്രമായി കണക്കാക്കുന്നു.
1975ല്‍ ഹസന്റെ മുത്തച്ഛന് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ നജിബാബാദില്‍ നിന്ന് കുടിയേറിയതിനുശേഷം അവരുടെ കുടുംബം ഈ പട്ടണത്തില്‍ സ്ഥിരതാമസമാക്കി. ഒരു വര്‍ഷത്തിനുശേഷമാണ് ഹസന് ജനിച്ചത്.
2021 വരെ ജീവിതം ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കോവിഡ് പാന്‍ഡെമിക് സമയത്ത്, ഇന്ത്യയിലുടനീളമുള്ള മുസ്ലിംകള് അവരുടെ മതപരമായ ആചാരങ്ങളിലൂടെയും വലിയ ഒത്തുചേരലുകള്‍ നടത്തുന്നതിലൂടെയും മനഃപൂര്‍വ്വം വൈറസ് പടര്‍ത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച ഗൂഢാലോചന സിദ്ധാന്തങ്ങള്‍ കാരണം അവര്‍ അധിക്ഷേപിക്കപ്പെട്ടു. തീവ്ര വലതുപക്ഷ ശക്തികള്‍ ഇതിന് 'കൊറോണ ജിഹാദ്' എന്ന പേരും ചാര്‍ത്തി നല്കി.
പെട്ടെന്ന്, തന്റെ ഹിന്ദു സുഹൃത്തുക്കള്‍ അകന്നുപോകുന്നതായി ഹസന് തോന്നി. ''കോവിഡ്-19 ന് മുമ്പ്, ഈദിന് ഞങ്ങളുടെ വീട്ടില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ദീപാവലിക്ക് എന്റെ ധാരാളം സുഹൃത്തുക്കള്‍ ക്ഷണിക്കുമായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ഇതെല്ലാം നിലച്ചു,'' അദ്ദേഹം പറയുഞ്ഞു.
എന്നാല്‍ 2024 സെപ്റ്റംബര്‍ 1 ലെ സംഭവങ്ങള്‍ ഒരു വഴിത്തിരിവായിരുന്നു. ഒരു ആഴ്ച മുമ്പ്, ഓഗസ്റ്റ് 22 ന്, ഒരു യുവ ഹിന്ദു വിദ്യാര്‍ത്ഥി തന്റെ സലൂണ്‍ തുറക്കുന്നതിനിടെ മുസ്ലിം ബാര്‍ബറായ മുഹമ്മദ് ആരിഫിനെതിരെ ലൈംഗിക പീഡന പരാതി നല്കി. ബാര്‍ബര്‍ താമസിയാതെ പട്ടണം വിട്ട് ഓടിപ്പോയി.
സെപ്റ്റംബര്‍ 1 ന്, നഗരത്തിലെ കടയുടമകളുടെ അസോസിയേഷന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിനെ അപലപിക്കാനും പോലീസ് നടപടി ആവശ്യപ്പെടാനും റാലി നടത്താന്‍ തീരുമാനിച്ചു. ഹസനും പട്ടണത്തിലെ മറ്റ് മുസ്ലിംളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
എന്നിരുന്നാലും, ജനക്കൂട്ടം താമസിയാതെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി. അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റാലി നന്ദ നഗറിലെ പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, ഒരു കൂട്ടം പ്രതിഷേധക്കാര്‍ 30 വയസ്സുള്ള ഒരു മുസ്ലിം യുവാവായ ഹാരൂണ്‍ അന്‍സാരിയെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. പട്ടണത്തിലെ മുസ്ലിംകള് പ്രതിയായ ക്ഷുരകനായ ആരിഫിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് നിരവധി ഹിന്ദുക്കള്‍ അന്‍സാരിയുടെ മര്‍ദ്ദനത്തെ ന്യായീകരിച്ചതായി ഹസന് പറഞ്ഞു.
അന്‍സാരിയെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്, ഹസന് ഉള്‍പ്പെടെയുള്ള മറ്റെല്ലാ മുസ്ലിംകളും റാലിയില്‍ നിന്ന് ഓടിപ്പോയി വീടുകളില്‍ കയറി. നൂറുകണക്കിന് ആളുകളുടെ ഒരു ജനക്കൂട്ടം എത്തി അവരുടെ വീടുകള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി.
മുസ്ലിം കുടുംബങ്ങള്‍ സഹായത്തിനായി പൊലിസിനെ വിളിച്ചുകൊണ്ടേയിരുന്നുവെന്ന് ഹസന് പറയുന്നു. ''പക്ഷേ ആരും വന്നില്ല.'' അയാള്‍ തന്റെ ഹിന്ദു സുഹൃത്തുക്കളെയും വിളിച്ചു. ''അവര്‍ എന്റെ ഫോണ്‍ കോള്‍ പോലും എടുത്തില്ല,'' ഹസന് പറഞ്ഞു.
വൈകുന്നേരം വരെ മുസ്ലിം കുടുംബങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞു. ആള്‍ക്കൂട്ടം പിരിഞ്ഞുപോയി. ആ രാത്രിയില്‍, അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, ഹസന് നിശബ്ദമായി വീടിന് മുന്നിലുള്ള തന്റെ കടയിലേക്ക് മടങ്ങി.
തന്റെ കടയുടെ ഷട്ടര്‍ പൊട്ടിയതും വളഞ്ഞതും അയാള്‍ കണ്ടു. ഡ്രൈ-ക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുകയായിരുന്നു. പൂട്ടിയ ഡ്രോയറിലുണ്ടായിരുന്ന 400,000 രൂപ മോഷ്ടിക്കപ്പെട്ടു. മക്കളുടെ വിവാഹങ്ങള്‍ക്കായി അയാള്‍ സൂക്ഷിച്ച പണമായിരുന്നു അത്.
അദ്ദേഹത്തിന്റെ 'ദി ഹസന് ഡ്രൈക്ലീനേഴ്സ്' എന്ന കടയുടെ നെയിം ബോര്‍ഡിന്റെ കഷണങ്ങള്‍ നന്ദാകിനിയുടെ തീരത്ത് അവശിഷ്ടങ്ങള്‍ പോലെ ചിതറിക്കിടന്നു.
'ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല,' തന്റെ നശിപ്പിക്കപ്പെട്ട കടയുടെ ഫോട്ടോകള്‍ കാണിച്ചുകൊണ്ട് ഹസന് പറഞ്ഞു. പക്ഷേ അടുത്ത ദിവസം അതിലും മോശമായിരുന്നു.
സെപ്റ്റംബര്‍ 2 ന്, ഹിന്ദു തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഇതിലും വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചു, മറ്റ് പട്ടണങ്ങളില്‍ നിന്നുള്ള ആളുകളോടും നന്ദനഗറില്‍ ഒത്തുകൂടാന്‍ അവര്‍ ആഹ്വാനം ചെയ്തു. ''ആയിരക്കണക്കിന് പുരുഷന്മാരും 70 പോലീസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ,'' തൊട്ടുമുമ്പത്തെ ദിവസം മര്‍ദിക്കപ്പെട്ട ഹാരൂണ്‍ പറയുന്നു. ''ഞങ്ങള്‍ പരാതിപ്പെട്ടിട്ടും, കുറച്ചു പൊലിസിനെ മാത്രമേ അവര്‍ നിയോഗിച്ചുള്ളൂ.'
മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഹിന്ദു തീവ്ര വലതുപക്ഷ നേതാവായ ദര്ശന് ഭാരതിയും അന്ന് നന്ദനഗര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം, 'ജനക്കൂട്ടം അക്രമാസക്തരായി ഞങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിച്ചു,' ഹസന് പറഞ്ഞു. അവര്‍ ഒരു പള്ളി നശിപ്പിക്കുകയും ഒരു മുസ്ലിം താമസക്കാരന്റെ കാര്‍ നദിയിലേക്ക് തള്ളിയിടുകയും ചെയ്തു.
'ജനക്കൂട്ടം കല്ലെറിയുമ്പോള്‍ പട്ടണത്തിലെ എല്ലാ മുസ്ലിം കുടുംബങ്ങളും എന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒളിച്ചിരുന്നു. ആ ദിവസം ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വിറയല്‍ അനുഭവപ്പെടുന്നു,' ഹസന് പറഞ്ഞു. അദ്ദേഹത്തിന്റെ വീടില് ഇരുമ്പ് ഗ്രില്ലുകളും ഒരു ഗേറ്റും ഉണ്ട്. അതൊരു ബഹുനില കെട്ടിടമായതിനാല്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ ഒരിടമായിരുന്നു അത്.
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ബാര്‍ബര്‍ ആരിഫിനെ സെപ്റ്റംബര്‍ 1 ന് പൊലിസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആരിഫിനെ ഒരു ആഴ്ചത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആരിഫിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പക്ഷേ മുസ്ലിം കുടുംബങ്ങള്‍ക്ക് ഇനി അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പൊലിസ് അവരെ അറിയിച്ചു. ഇരുട്ടില്‍, ഉദ്യോഗസ്ഥര്‍ അവരെ പൊലിസ് വാഹനങ്ങളില്‍ കയറ്റി അടുത്തുള്ള ഒരു പട്ടണത്തില്‍ ഇറക്കിവിട്ടു.
മിക്ക മുസ്ലിം കുടുംബങ്ങള്‍ക്കും, നന്ദനഗറിലെ ജീവിതത്തിന്റെ അവസാനമായിരുന്നു അത്.
പക്ഷേ ഹസന് അങ്ങനെയായിരുന്നില്ല. ''ഇതാണ് എന്റെ വീട്. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം... എന്റെ വ്യക്തിത്വം ഉള്‍പ്പെടെ എല്ലാം ഉത്തരാഖണ്ഡിന്റേതാണ്,'' അദ്ദേഹം പറഞ്ഞു.
''എന്റെ മുഴുവന്‍ കുടുംബവും ഉത്തരാഖണ്ഡിലാണ് താമസിക്കുന്നത്.
ഒടുവില്‍ ഒക്ടോബര്‍ 16 ന് ഹസന് നന്ദനഗറില്‍ തിരിച്ചെത്തിയപ്പോഴാണ് ഒരാള്‍ തന്റെ കടയ്ക്ക് അഭിമുഖമായി ഒരു ഡ്രൈ-ക്ലീനിംഗ് കട തുറന്നിരിക്കുന്നത് കണ്ടത്.
തന്റെ കട നന്നാക്കാന്‍ അദ്ദേഹം ശ്രമിച്ചു, പക്ഷേ ഒരാളും അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായില്ല. ''ഇത് മുസ്ലിംകളെ പൂര്‍ണമായും ബഹിഷ്കരിക്കലാണ്'', അദ്ദേഹം പറഞ്ഞു.
''അവര്‍ വളരെയധികം ഭയം പരത്തിയിരിക്കുന്നു, ഒരു തൊഴിലാളിയും ഞങ്ങളുടെ കട നന്നാക്കാന്‍ പോലും തയ്യാറാകുന്നില്ല. മുസ്ലിംകളെ സഹായിക്കരുതെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ തങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ എന്നോട് പറഞ്ഞു.'' ഹസന് പറഞ്ഞു.
ഒടുവില്‍ ഹസന് സ്വന്തം കട നന്നാക്കിയ ശേഷം തുറന്നു. പക്ഷേ ആരും വന്നില്ല. മുമ്പ് പതിവായി ഉണ്ടായിരുന്ന ഉപഭോക്താക്കളെ അദ്ദേഹം വിളിച്ചു. പക്ഷേ അവര്‍ വരാന്‍ വിസമ്മതിച്ചു. വരുന്ന ആരെയും 'ഹിന്ദുത്വ ഗുണ്ടകള്‍' ഭീഷണിപ്പെടുത്തുമെന്നും പകരം ഹിന്ദു ഡ്രൈ-ക്ലീനറുടെ അടുത്തേക്ക് പോകാന്‍ പറയുമെന്നും അദ്ദേഹം പറയുന്നു.
'ആ ദിവസം ഞാന്‍ മനസ്സിലാക്കി, ഡ്രൈ-ക്ലീനിംഗിനും ഒരു മതമുണ്ടെന്ന്.'
ഒരു തരത്തില്‍ പറഞ്ഞാല്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ മാറ്റത്തിന്റെ ഒരു സൂക്ഷ്മരൂപമാണ് നന്ദനഗര്‍. തീവ്രവലതുപക്ഷ ശക്തികളുടെ നേതൃത്വത്തില്‍ ഒന്നിലധികം നഗരങ്ങളില്‍ മുസ്ലിംള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിലും വിവേചനത്തിലും വലിയ രീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 15 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 16 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 16 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• 16 hours ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• 16 hours ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• 17 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 17 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 17 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 17 hours ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• 18 hours ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 18 hours ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 19 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 19 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 20 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 21 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• 21 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• a day ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• a day ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 20 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 20 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 20 hours ago