HOME
DETAILS
MAL
കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ
Web Desk
November 03, 2025 | 1:56 PM
കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകുന്നേരം 4.45 ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശക്തമായ ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിൽ വൈകിട്ട് 4.45 ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദത്തോടു കൂടിയ നേരിയ ചലനം അനുഭവപ്പെട്ടത്.ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ചലനം അനുഭവപ്പെട്ടു.ചലനം സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നതെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് പരിശോധന നടത്തിവരികയാണ്.നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."