സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈൻ (ഐഎംബിഎൽ) കടന്നതിന് രാമേശ്വരത്തിനടുത്ത് വെച്ച് പിടികൂടിയത്. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തി.
"തമിഴ്‌നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുളള 35 മത്സ്യത്തൊഴിലാളി സഹോദരന്മാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ വാർത്ത ഹൃദയത്തിൽ ആഴത്തിലുളള വേദന ഉണ്ടാക്കുന്നതാണ്. അവരെ ഉടൻ മോചിപ്പിക്കുകയും പിടിച്ചുവെച്ച അവരുടെ ബോട്ടുകൾ തിരികെ നൽകുകയും വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണം," വിജയ് അഭ്യർത്ഥിച്ചു.
ഇത്തരം സംഭവങ്ങൾ പതിവാകുന്നത് ചൂണ്ടിക്കാട്ടി പിഎംകെ (പട്ടാളി മക്കൾ കച്ചി) നേതാവ് അൻപുമണി രാമദോസ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദം ചെലുത്തണം. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കേന്ദ്രത്തിന് കത്തയച്ചാൽ മാത്രം പോരെന്നും, തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അൻപുമണി രാമദോസ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മന്ത്രിമാരുമായും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായും യോഗം വിളിച്ച്, പ്രധാനമന്ത്രിയെ കണ്ട് വിഷയത്തിൽ ശാശ്വത പരിഹാരം കാണണം എന്നും അൻപുമണി രാമദോസ് കൂട്ടിച്ചേർത്തു.
വർഷങ്ങളായി തമിഴ്നാട്, പുതുച്ചേരി മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നതും ആക്രമിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദീർഘകാല ഇടപെടലിനായുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
the sri lankan navy arrested 35 indian fishermen, mainly from tamil nadu and puducherry, for allegedly violating the international maritime boundary line (imbl) and fishing in sri lankan waters near the northern jaffna district. their boats were also seized.
the arrests have triggered strong condemnation and calls for immediate action from political leaders in tamil nadu, including actor and tvk chief vijay and pmk leader anbumani ramadoss, who urged the central and state governments to secure their immediate release and find a permanent diplomatic solution to the recurring issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."