HOME
DETAILS

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ

  
April 13, 2025 | 3:56 PM

UAE Eases Hiring Procedures for Domestic Workers with New Simplified Regulations

ദുബൈ: യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ നിയമന പ്രക്രിയ ലളിതമാക്കുന്നതിനായി, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) നിരവധി പ്രധാന ഉത്തരവാദിത്തങ്ങള്‍ തൊഴിലുടമകളില്‍ നിന്ന് ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികളിലേക്ക് മാറ്റുന്നതിനുള്ള പുതിയ നിയമം പുറത്തിറക്കി.

നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, മന്ത്രാലയത്തിന് അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കല്‍, സ്വീകരിക്കല്‍, അച്ചടിക്കല്‍, മെഡിക്കല്‍ പരിശോധനകളില്‍ സഹായിക്കല്‍, എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ നല്‍കല്‍ എന്നിവയുള്‍പ്പെടെ തൊഴിലുടമകള്‍ക്ക് വേണ്ടി നിരവധി സേവനങ്ങള്‍ ചെയ്യേണ്ടത് റിക്രൂട്ട്മെന്റ് ഏജന്‍സികളാണ്.

വിമാനത്താവളത്തില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്നതിനും തൊഴിലുടമയുടെ വസതിയിലേക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനും റിക്രൂട്ട്മെന്റിനായി ലഭ്യമായ രാജ്യങ്ങളെയും ജോലികളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും ഏജന്‍സികള്‍ സൗകര്യമൊരുക്കണം. തൊഴിലിന് മുമ്പുള്ള അഭിമുഖങ്ങള്‍ നടത്തുക, പരിശീലനം നല്‍കുകയും തൊഴിലാളികളെ അവരുടെ റോളുകള്‍ക്കായി തയ്യാറാക്കുകയും ചെയ്യുക, റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസ സൗകര്യം ഒരുക്കുക എന്നിവയും ഏജന്‍സികളുടെ ചുമതലകളില്‍ ഉള്‍പ്പെടും.

ബ്രാഞ്ച് ഓഫീസുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അഞ്ച് പ്രധാന വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരേ എമിറേറ്റിനുള്ളിലോ മറ്റ് എമിറേറ്റുകളിലോ ശാഖകള്‍ തുറക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ബിസിനസ് വോള്യത്തിന് ആനുപാതികമായി ബാങ്ക് ഗ്യാരണ്ടിയുടെയോ ഇന്‍ഷുറന്‍സിന്റെയോ വിലയിരുത്തലും ക്രമീകരണവും, എല്ലാ ലൈസന്‍സിംഗ് ആവശ്യകതകളും രേഖകളും പാലിക്കല്‍, പ്രാദേശിക ലൈസന്‍സിംഗ് അതോറിറ്റി ചട്ടങ്ങള്‍ പാലിക്കല്‍, ഓരോ ബ്രാഞ്ചിനും പ്രത്യേക ബാങ്ക് ഗ്യാരണ്ടികള്‍ സമര്‍പ്പിക്കല്‍, മന്ത്രാലയത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നേടല്‍ എന്നിവയാണ് വ്യവസ്ഥകള്‍.

അംഗീകാരം ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഏജന്‍സികള്‍ അവരുടെ ലൈസന്‍സുള്ള ശാഖകള്‍ സജീവമാക്കണം. ട്രേഡ് ലൈസന്‍സ് നേടുക, ഇഷ്യൂ ചെയ്യുമ്പോള്‍ MoHRE-യെ അറിയിക്കുക, പാട്ടക്കരാറിന്റെ പകര്‍പ്പ് സമര്‍പ്പിക്കുക, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലും മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിലും സ്ഥാപന ഫയലുകള്‍ തുറക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

The UAE streamlines domestic worker recruitment by shifting key responsibilities to licensed agencies, aiming to reduce employer burden and enhance worker protection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  7 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  7 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  7 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  7 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  7 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  7 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  7 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  7 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  7 days ago