HOME
DETAILS

ഓശാന ഞായർ ചടങ്ങുകൾക്ക് തടസ്സം; സേക്രഡ് ഹാർട്ട് പള്ളിയിൽ പൊലിസ് നിയന്ത്രണം

  
April 14, 2025 | 2:11 AM

Palm Sunday Services Disrupted Police Presence at Sacred Heart Church

 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രശസ്തമായ സേക്രഡ് ഹാർട്ട് പള്ളിയിൽ 'ഓശാന ഞായർ' ആഘോഷവുമായി ബന്ധപ്പെട്ട കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലിസിന്റെ നടപടി. ഇതോടെ, പ്രദക്ഷിണം ഉപേക്ഷിക്കുകയും ചടങ്ങുകൾ പള്ളിക്കകത്ത് മാത്രമായി ചുരുക്കുകയും ചെയ്തു. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തു.

ഏഴ് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് പള്ളിയിൽനിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് 'കുരിശിന്റെ വഴി' പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് പൊലിസ് പള്ളി അധികൃതർക്ക് അനുമതി നിഷേധിച്ചുള്ള അറിയിപ്പ് നൽകി. സേക്രഡ് ഹാർട്ട് പള്ളിയിൽ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്. ഡൽഹിയിലെ പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ മുൻപ് പ്രധാനമന്ത്രി പോലും ക്രിസ്മസ്, ഈസ്റ്റർ ചടങ്ങുകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യൻ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐയുടെ ആസ്ഥാനവും ഡൽഹി അതിരൂപതയുടെ കേന്ദ്രവും ഇവിടെയാണ്.

"സുരക്ഷാ കാരണങ്ങളാണ് അനുമതി നിഷേധിക്കലിന് പിന്നിലെന്നാണ് പൊലിസ് അറിയിച്ചത്. മറ്റ് കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല," ഇടവക വികാരി ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. പ്രദക്ഷിണം നടത്താനാകാത്തതിൽ നിരാശയുണ്ടെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പ്രതികരിച്ചു. അനുമതി നിഷേധിച്ചത് ഞെട്ടിക്കുന്നതാണെന്ന് പള്ളികളുടെ കൂട്ടായ്മയായ സി.എ.എ.ഡി. വ്യക്തമാക്കി. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

 

Palm Sunday celebrations at Sacred Heart Church faced disruptions, with police deployed to maintain order during the ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  4 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  4 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  4 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  4 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  4 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  4 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  4 days ago