HOME
DETAILS

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

  
Shaheer
April 14 2025 | 10:04 AM

Dubai Police to Monitor E-Scooters and Bicycles with New Patrol Unit

ദുബൈ: സൈക്ലിസ്റ്റുകളുടെയും ഇ-സ്‌കൂട്ടര്‍ യാത്രക്കാരുടെയും നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉടന്‍ തന്നെ ഒരു പ്രത്യേക യൂണിറ്റ് ആരംഭിക്കുമെന്ന് ദുബൈ അധികൃതര്‍. സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ പേഴ്സണല്‍ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റിന്റെ ലക്ഷ്യം.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യും ദുബൈ പൊലിസും തമ്മിലുള്ള സഹകരണത്തിലൂടെ ആരംഭിച്ച ഈ യൂണിറ്റ് ഗതാഗത നിയമങ്ങള്‍ പാലിക്കല്‍, സൈക്ലിംഗ് പാതകളിലെ ഗതാഗതം നിയന്ത്രിക്കല്‍, സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള പൊതുജന അവബോധം പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കും 

നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് കുറ്റവാളികള്‍ക്ക് പിഴ ചുമത്തും. പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രധാന സൈക്കിള്‍ പാതകളിലും സോഫ്റ്റ് മൊബിലിറ്റി സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന തെരുവുകളിലും യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കും.

''സൈക്കിള്‍ യാത്രകള്‍ 2023 ല്‍ 44 ദശലക്ഷത്തില്‍ നിന്ന് 2024 ല്‍ 46.6 ദശലക്ഷമായി വര്‍ധിച്ചു. അതായത് ഒരു വര്‍ഷം കൊണ്ട് കൈവരിച്ചത് 5% വളര്‍ച്ച, അതേസമയം ഇ-സ്‌കൂട്ടര്‍ യാത്രകള്‍ 30 ദശലക്ഷത്തില്‍ നിന്ന് 32.3 ദശലക്ഷമായി ഉയര്‍ന്നു, 8 ശതമാനം വര്‍ധനവ്,'' ദുബൈ ആര്‍ടിഎയും ദുബൈ പൊലിസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതിനാലാണ് പുതിയ യൂണിറ്റ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 254 ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 259 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ അപടകടങ്ങിലായി രണ്ടു മരണങ്ങള്‍ സംഭവിച്ചതോടെയാണ് ആശങ്ക വര്‍ധിച്ചത്.

ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. സ്‌കൂളുകളില്‍ നിര്‍ബന്ധിത റോഡ് സുരക്ഷാ പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന് റോഡ്‌സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ ആവശ്യപ്പെട്ടു.

'ഇ-സ്‌കൂട്ടറുകളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതാണ്. ഹെല്‍മെറ്റ്, റിഫ്‌ലക്ടീവ് വെസ്റ്റ്, ലൈറ്റുകളൊന്നുമില്ലാതെ, ഗതാഗതത്തിന് വിരുദ്ധമായി റോഡുകളില്‍ സ്വന്തം ഇഷ്ടപ്രകാരം വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഞങ്ങള്‍ കാണുന്നു. നിയമങ്ങള്‍ പാലിക്കുന്ന ഒരു കുട്ടിയെയും ഞങ്ങള്‍ കാണുന്നില്ല.' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഏകദേശം 40,000 ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പൊതു റോഡുകളില്‍ വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്തും.

ജുമൈറ ബീച്ചില്‍ ഇ-സ്‌കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം നിരീക്ഷിക്കുന്നതിനായി ദുബൈ അടുത്തിടെ അഞ്ച് അടി ഉയരവും 200 കിലോഗ്രാം ഭാരവുമുള്ള ഒരു റോബോട്ടിനെ വിന്യസിച്ചിരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനാണ് ഈ റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Dubai Police launches a new unit to monitor e-scooters and bicycles, aiming to curb traffic violations and enhance road safety across the city. Monitoring to begin immediately.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  a day ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  a day ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  a day ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  a day ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  a day ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  a day ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  a day ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  a day ago