HOME
DETAILS

മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്‌തെന്ന പരാതിയുമായി ഭാര്യ 

  
April 17 2025 | 03:04 AM

Wife files complaint that police beat her mentally ill husband when he arrived at the hospital

ചേര്‍ത്തല: മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥനെ പൊലിസ് മര്‍ദിച്ചതായി പരാതി. മായിത്തറ സ്വദേശിയായ എ.ടി ഷാര്‍മോനെയാണ് തുറവൂര്‍ താലൂക്കാശുപത്രിയിലെ എയ്ഡ് പോസ്റ്റ് ചുമതലയുള്ള നാല് പൊലിസുകാര്‍ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി. ബുധനാഴ്ച രാവിലെ 11നാണ് സംഭവം നടന്നത്. കണ്ണിന് തടിച്ചിലും ചൊറിച്ചിലും അനുഭവപ്പെട്ട ഷാര്‍മോനെയും കൂട്ടി ഭാര്യ വിമല തുറവൂര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു.

ആശുപത്രിയില്‍ എത്തിയ ഭാര്യ ചീട്ട് എടുക്കാന്‍ വേണ്ടി ഒപി കൗണ്ടറിലേക്ക് പോയിരുന്നു. ഈ സമയം ആശുപത്രിക്ക് മുന്‍വശം എത്തിയ ഒരു ഓട്ടോ ഷാര്‍മോന്റെ ദേഹത്ത് തട്ടുകയും ചെയ്തു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അടുത്തുണ്ടായിരുന്ന ഒരു പൊലിസുകാരന്‍ എത്തി യാതൊരു പ്രകോപനവുമില്ലാതെ ഷാര്‍മോന്റെ മുഖത്തടിച്ചു.

 തുടര്‍ന്ന് മറ്റ് മൂന്നു പേര്‍ കൂടി എത്തി എല്ലാവരും ചേര്‍ന്ന് ഷാര്‍മോനെ എയ്ഡ് പോസ്റ്റിനുള്ളിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഷര്‍ട്ടും മുണ്ടും ഊരി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഭാര്യ വിമല നല്‍കിയ പരാതിയില്‍ പറയുന്നു.

ദേഹമാസകലം മര്‍ദിച്ചതിനെ തുടര്‍ന്ന് മുഖവും മുതുകും ചതഞ്ഞിട്ടുണ്ട്. ഷാര്‍മോനേ കാണാതെ അന്വേഷിച്ച് എത്തിയ വിമല കാണുന്നത് മേശപ്പുറത്ത് കിടത്തി തന്റെ ഭര്‍ത്താവിനെ മര്‍ദിക്കുന്നതാണ്. സുഖമില്ലാത്ത ആളാണെന്നും നാലു വര്‍ഷമായി മരുന്ന് കഴിക്കുകയാണെന്നും പറഞ്ഞു കരഞ്ഞ് കാല് പിടിച്ചിട്ടാണ് വിട്ടതെന്നും വിമല പറഞ്ഞു.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്ക് മടങ്ങും വഴി വീണ്ടും ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയായ ഭര്‍ത്താവിനെ അകാരണമായി മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും വിമല പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago