
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ

ഗസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യര്‍ഥനകളും വകവെക്കാതെ ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 35ലധികം പേരെയാണ് കൊന്നു തള്ളിയത്. ഇതില്‍ കുഞ്ഞുങ്ങളും ഉള്‍പെടുന്നു.
തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാംപ് അടക്കമുളളിടത്താണ് ആക്രമണം. ജബലിയ ക്യാംപിലും ആക്രമണം ഉണ്ടായി. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്‌റാഈല്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാട്സ് പറഞ്ഞു.
മാര്‍ച്ച് 18 ന് ഇസ്‌റാഈല്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസ്സയില്‍ ഏകദേശം 500,000 ആളുകള്‍ കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നേരത്തെ കുടിയിറക്കപ്പെട്ട് വീണ്ടും അഭയസ്ഥാനം കണ്ടെത്തിയവരും പുതുതായി കുടിയിറക്കപ്പെടുന്നവരും ഉള്‍പെടുന്നു. അതിനിടെ, ഗസ്സക്കുമേല്‍ ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായിട്ടാണ് നടപടിയെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50,983 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന ഔദ്യോഗിക കണക്ക്. 116,274 പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മരിച്ചതായി കണക്കാക്കിയാല്‍ മരണം 61,700 കടക്കുമെന്ന് ഗവര്‍മെന്റ് മീഡിയ ഓഫിസ് വ്യക്തമാക്കുന്നു.
ഇസ്‌റാഈലിന്റെ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (എം.എസ്.എഫ്) രംഗത്തെത്തി. ഗസ്സ ഫലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Despite UN warnings and international appeals, Israel intensifies attacks on Gaza, killing over 35 people in the last 24 hours alone. UN reports mass displacement, while humanitarian organizations raise alarms over the growing death toll and ongoing blockade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 19 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 19 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 19 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 19 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 20 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 20 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 20 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 21 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 21 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• a day ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• a day ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• a day ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• a day ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• a day ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• a day ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• a day ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• a day ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• a day ago