HOME
DETAILS

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

  
April 17, 2025 | 4:11 PM

Travis Head Create a historical record in IPL History

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 163 റൺസിന്റെ വിജയലക്ഷ്യം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകന് ഹർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് സ്വന്തമാക്കിയത്. 

മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് ആണ് ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ 1000 റൺസ് പൂർത്തിയാക്കാനാണ് താരത്തിന് സാധിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് ഹെഡ്. വെറും 575 പന്തുകളിൽ നിന്നുമാണ് താരം ഈ നേട്ടം കൈവരിച്ചത്. 545 പന്തുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്ര റസ്സലാണ് ഏറ്റവും വേഗത്തിൽ ഐപിഎല്ലിൽ ആയിരം റൺസ് പൂർത്തിയാക്കിയത്. 594 പന്തുകളിൽ നിന്നും ആയിരം റൺസ് സ്വന്തമാക്കിയ ഹെൻറിച്ച് ക്ലാസനെ മറികടന്നു കൊണ്ടാണ് ഹെഡ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ 29 പന്തിൽ 28 റൺസ് ആണ് താരം നേടിയത്. പൊതുവേയുള്ള വെടിക്കെട്ട് ശൈലിയിൽ നിന്നും വ്യത്യസ്തമായി സ്ലോ ഇന്നിങ്സാണ് ഹെഡ് കളിച്ചത്. മൂന്ന് ഫോറുകളാണ് താരം നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ അഭിഷേക് ശർമയാണ് ഹൈദരാബാദ് നിരയിലെ ടോപ്പ് സ്കോറർ. ഏഴു ഫോറുകളാണ് താരം നേടിയത്. ക്ലാസൺ 28 പന്തിൽ 37 റൺസും നേടി തിളങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. 

മുംബൈക്കായി വിൽ ജാക്സ് രണ്ട് വിക്കറ്റുകളും ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ 

ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷമി, ഇഷാൻ മലിംഗ

Travis Head Create a historical record in IPL History



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  4 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  4 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  4 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  4 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  4 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  4 days ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  4 days ago