HOME
DETAILS

ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്

  
Sabiksabil
April 18 2025 | 06:04 AM

Actor Shine Tom Chacko Issued Police Notice Must Explain Escape During Hotel Raid

 

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് അയക്കും. തൃശൂരിലെ വീട്ടിലേക്ക് അയക്കുന്ന നോട്ടീസിൽ, പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെടും. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിർദേശം.

എന്നാൽ, ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ കേസില്ലെന്ന് എസിപി അബ്ദുൾ സലാം വ്യക്തമാക്കി. ഹോട്ടലിലെ പരിശോധനയിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചത്. ഇതിനാൽ, കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

ഹോട്ടലിൽ നിന്ന് ഷൈൻ ബൈക്കിൽ ഓടിപ്പോയതായും പിന്നീട് ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോയതായും പൊലീസ് വെളിപ്പെടുത്തി. അവിടെ മുറിയെടുത്ത ശേഷം പുലർച്ചെ മൂന്നോടെ ഓൺലൈൻ ടാക്സിയിൽ കടന്നുകളഞ്ഞതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പർ വ്യക്തമാകാതിരിക്കാൻ ശ്രദ്ധിച്ചതായും പൊലീസ് സംശയിക്കുന്നു. വെള്ള കാറിൽ താരം രക്ഷപ്പെട്ടതായാണ് സൂചന, എങ്കിലും ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി, ഷൈനിന്റെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്. പൊലീസ് എത്തിയ വിവരമറിഞ്ഞ ഷൈൻ, മൂന്നാം നിലയിലെ മുറിയുടെ ജനൽ വഴി ഇറങ്ങി ഓടുകയായിരുന്നു. ലഹരിമരുന്ന് കൈവശം വച്ചിരുന്നതിനാലാണ് ഓടിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, മുറിയിൽ നിന്ന് തെളിവുകൾ ലഭിച്ചില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  9 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  12 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  4 hours ago