HOME
DETAILS

യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു

  
Sabiksabil
April 19 2025 | 02:04 AM

No to US Studies Strict Policies High Visa Rejections Push Indian Students to New Paths

 

ന്യൂഡൽഹി: എച്ച്-1ബി വിസയുമായുള്ള അനിശ്ചിതത്വവും, തുടർച്ചയായ വിസ നിരസിക്കലും, യുഎസ് സർവകലാശാലകളിലെ ഫണ്ടിംഗ് കുറവുമെല്ലാം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിൽ പഠിക്കുന്നതിനോട് വിയോജിപ്പ് കാണിക്കുന്നതായി റിപ്പോർട്ട് . യുകെ, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെടുന്നതോടെ, യുഎസിലേക്കുള്ള അപേക്ഷകളിൽ 30% കുറവ് വിദേശ പഠന പ്ലാറ്റ്‌ഫോമുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയാണ് കഴിഞ്ഞ രണ്ട് വർഷമായി യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയച്ച രാജ്യം (2023-24ൽ 29.4%). എന്നാൽ, കർശനമായ വിസ നിയമങ്ങൾ, എച്ച്-1ബി വിസ റദ്ദാക്കലുകൾ, 2025ൽ 50% വരെ ഉയർന്ന വിസ നിരസിക്കൽ നിരക്ക് എന്നിവ വിദ്യാർത്ഥികളെ യുഎസിൽ നിന്ന് അകറ്റുന്നു. 2025ൽ ആദ്യ നാല് മാസങ്ങളിൽ വിസ നിരസിക്കൽ നിരക്ക് 50% ആണ്, കഴിഞ്ഞ വർഷം ഇത് 35% ആയിരുന്നു. 

നയങ്ങളിലെ അനിശ്ചിതത്വം ഇന്ത്യൻ  വിദ്യാർത്ഥികളെ ജാഗ്രതയിലാക്കുന്നു. യുഎസിന് പകരം യുകെ, അയർലൻഡ്, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർശന നയങ്ങളും വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പ്രോഗ്രാം നിർത്തലാക്കാനുള്ള നീക്കം വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്. OPT പ്രോഗ്രാം നിലവിൽ വിദ്യാർത്ഥികൾക്ക് ബിരുദാനന്തരം യുഎസിൽ 12-24 മാസം ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. പ്രോഗ്രാം നിർത്തലാക്കുന്നതോടെ  ജോലി ചെയ്യാനുള്ള അവസരം ഇതോടെ നഷ്ടമാകും. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഭൂരിഭാ​ഗം വിദ്യാർഥികളും പഠനത്തോടൊപ്പം ജോലി ചെയ്യുന്നവരാണ്.

അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ റിപ്പോർട്ടനുസരിച്ച്, 327 വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ 50% ഇന്ത്യക്കാരുടെതാണ്. പാർക്കിംഗ് പിഴ പോലുള്ള ചെറിയ കുറ്റങ്ങൾ പോലും വിസ റദ്ദാക്കലിന് കാരണമാകുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ് വിഷയത്തെ സംബന്ധിച്ച് എക്സിൽ കുറിച്ചു, ഇക്കാര്യം ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

STEM, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ ഇതോടെ കുറയും. താങ്ങാനാവുന്ന ചെലവും സ്ഥിരതയും മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്നതോടെ വിദ്യാർത്ഥികൾ യു.എസ് വിദേശ പഠനം പൂർണമായും ഉപേക്ഷിക്കും. 2023-24ൽ 3.32 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎസിൽ പഠിക്കുന്നത്, ഇതിൽ 97,556 പേർ OPT പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്.

നിലവിലെ സാഹചര്യം യുഎസിന്റെ വിദ്യാഭ്യാസ വിപണിയെ വെല്ലുവിളിക്കുന്നു. യുഎസിനെ മാത്രം ആശ്രയിച്ചവർ പോലും ഇപ്പോൾ മറ്റ് ഓപ്ഷനുകൾ തേടുകയാണ്.   താങ്ങാനാവുന്ന വിദ്യാഭ്യാസവും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആകർഷകമാകുമ്പോൾ, യുഎസിന്റെ ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന സ്ഥാനം ചോദ്യം ഇന്ത്യക്കാർക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago